അബൂദബി: രാജ്യത്ത് മഴ ശക്തിപ്പെടുത്താൻ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഈ വർഷം ഇതുവരെ നടത്തിയത് 80ഓളം ക്ലീഡ് സീഡിങ് ദൗത്യങ്ങൾ.
മഴ മേഘങ്ങളെ ലക്ഷ്യമിട്ട് പരിമിതമായ അളവിൽ മാത്രമാണ് ക്ലൗഡ് സീഡിങ് നടത്താനാവൂവെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ. മുഹമ്മദ് അൽ അബ്രി പറഞ്ഞു. കാരണം എല്ലാ മേഘരൂപവത്കരണങ്ങളും പ്രായോഗിമാവണമെന്നില്ല. ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമായ മഴ മേഘങ്ങളെ മാത്രമാണ് ദൗത്യത്തിനായി തെരഞ്ഞെടുത്തത്. മഴ മേഘങ്ങളുടെ നീക്കവും സ്ഥലവും നിയന്ത്രിക്കാനാവില്ല.
അതു കൊണ്ടു തന്നെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ ഒട്ടും ബാധിച്ചില്ലെന്ന് വരാം. ഇതാണ് വിത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിക്കാൻ കാരണം. മഴ വർധിപ്പിക്കാനും ഭൂഗർഭ ജലത്തിന്‍റെ സംഭരണം ശക്തിപ്പെടുത്താനും ദീർഘകാല ജല സുരക്ഷ മെച്ചപ്പെടുത്താനുമുള്ള ദേശീയ നയത്തിന്‍റെ ഭാഗമായാണ് ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുയോജ്യമായ മേഘ രൂപവത്കരണത്തിന്റെ ലഭ്യത അനുസരിച്ച് ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ ഈ വർഷം മുഴുവൻ തുടരുമെന്ന് കാലാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.