യുനെസ്കോ ലോക പൈതൃക പട്ടികയിൽ വാദി വുറയ്യ

ദുബൈ: യു.എ.ഇയിലെ ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന വാദി വുറയ്യ നാഷനൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായത്. യു.എ.ഇയിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെടുന്ന മൂന്നാമത്തെ കേന്ദ്രവും, മികച്ച സ്വാഭാവിക മൂല്യത്തിന്റെ പേരിൽ അംഗീകരിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സ്വാഭാവിക പൈതൃക കേന്ദ്രവുമാണ് വാദി വുറയ്യ. അൽ ഐനിലെ സാംസ്കാരിക കേന്ദ്രങ്ങൾ (2011), ഷാർജയിലെ ഫായ പുരാതന ഭൂപരിസരം (2025) എന്നിവയാണ് യു.എ.ഇയിൽ നിന്നുള്ള മറ്റു പൈതൃക കേന്ദ്രങ്ങൾ.

ഒമാൻ ഉൾക്കടലിന് അഭിമുഖമായി ഹജാർ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാദി വുറയ്യ, സമൃദ്ധമായ ജൈവവൈവിധ്യവും ശുദ്ധജല ആവാസവ്യവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ്. വെള്ളച്ചാട്ടങ്ങളും വർഷം മുഴുവൻ വറ്റാത്ത നീരുറവകളും കുത്തനെയുള്ള പർവതനിരകളും ചേർന്നതാണ് ഇതിന്റെ ഭൂപ്രകൃതി. ഭൂമിയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലോകത്തിലെ ഏറ്റവും വലുതും അപൂർവവുമായ 'ഓഫിയോലൈറ്റ്' ശിലാഘടനകളിൽ ഒന്നും ഇവിടെയാണുള്ളത്.

വാദി വുറയ്യയിൽ 883 ജന്തുവർഗങ്ങളും 216 സസ്യവർഗങ്ങളുമുണ്ട്. യു.എ.ഇയിലെ കരയിൽ ജീവിക്കുന്ന സസ്തനികളുടെയും ഉരഗങ്ങളുടെയും പകുതിയോളം ഇവിടെ വസിക്കുന്നു. വംശനാശഭീഷണി നേരിടുന്ന പത്തോളം ജീവിവർഗങ്ങൾക്ക്​ സംരക്ഷണം നൽകുന്ന ഈ പ്രദേശം, ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിലപ്പെട്ട പഠനകേന്ദ്രം കൂടിയാണ്.

Tags:    
News Summary - Wadi Wurayah on the UNESCO World Heritage List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-25 10:12 GMT
access_time 2026-07-19 06:27 GMT
access_time 2026-07-19 06:23 GMT
access_time 2026-07-17 10:15 GMT