അൽ ഖാസിമിയയിലെ ഡേ ടു ഡേ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഡാൻസ് ഫെസ്റ്റിൽ ജേതാക്കളായ റിഥമിക്സ് ഗ്രൂപ്
ഷാർജ: അൽ ഖാസിമിയയിലെ ഡേ ടു ഡേ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഡാൻസ് ഫെസ്റ്റിൽ ജേതാക്കളായി റിഥമിക്സ് ഗ്രൂപ്പ്. അഞ്ചു മുതൽ 12 വയസ് വരെയുള്ള കുഞ്ഞുനർത്തകരുടെ നടനവൈഭവത്തിന് വേദിയൊരുക്കുന്നതിനായാണ് ഡേ ടു ഡേ ഡാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്ത്യൻ ആർട്സ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും നാച്ചോ ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി. മൊത്തം 8000 ദിർഹമിന്‍റെ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്.
ഡേ ടു ഡേ ഡാൻസ് ഫെസ്റ്റിൽ മൂന്നാം സ്ഥാനക്കാരായ നാച്ചോ ഗ്രൂപ്
ആവേശകരവും ആകർഷണീയവുമായ ഡാൻഡ് ഫെസ്റ്റിൽ 15 നൃത്തസംഘങ്ങളാണ് അരങ്ങിലെത്തിയത്. പ്രായത്തെ വെല്ലുന്ന മിടുക്കിൽ, താളവും സർഗശേഷിയും ഒത്തിണങ്ങിയ നൃത്തച്ചുവടുകളുമായി ടീമുകൾ ആസ്വാദകർക്ക് വിരുന്നൊരുക്കി. പങ്കെടുത്ത ടീമുകളൊക്കെ, ചടുലതാളത്തിൽ ഏകോപിച്ചുള്ള ചുവടുകളോടെ നിലവാരം പുലർത്തുന്ന പ്രകടനം പുറത്തെടുത്തു.
ഡേ ടു ഡേ ഡാൻസ് ഫെസ്റ്റിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ ആർട്സ് ഗ്രൂപ്
ഒന്നാം സ്ഥാനക്കാർക്ക് 4,000 ദിർഹം മൂല്യമുള്ള ഷോപ്പിങ് വൗച്ചറാണ് സമ്മാനമായി നൽകിയത്. രണ്ടാം സ്ഥാനക്കാർക്ക് 2,500 ദിർഹമിന്‍റെ വൗച്ചറുകളും മൂന്നാം സ്ഥാനക്കാർക്ക് 1,500 ദിർഹം മൂല്യമുള്ള വൗച്ചറുകളുമായിരുന്നു സമ്മാനം. ഡേ ടു ഡേ അൽ ഖാസിമിയ മാനേജർ അജിത് കുമാർ വിജയികൾക്ക് വൗച്ചറുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.