Posted On
date_range Updated On
date_range സ്ഥാപനങ്ങള്‍ തീപിടിത്ത പ്രതിരോധം ശക്തമാക്കണമെന്ന് സിവില്‍ ഡിഫന്‍സ്
അബൂദബി: ബിസിനസ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിലെ ഓപറേറ്റര്‍മാരും തീപിടിത്ത പ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.
വേനല്‍ക്കാല സുരക്ഷാ കാംപയ്ന്റെ ഭാഗമായിട്ടാണ് അറിയിപ്പുകള്‍ നല്‍കിയത്. അഗ്‌നിശമന സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് ഉറപ്പുവരുത്താനും ജീവനക്കാരെ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ സജ്ജരാക്കാനും സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഫയര്‍ അലാറങ്ങളും അഗ്‌നിശമന സംവിധാനങ്ങളും പതിവായി പരിശോധിച്ച് പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും കാമ്പയിന്‍ ഓര്‍മിപ്പിച്ചു. എമര്‍ജന്‍സി എക്‌സിറ്റുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഒഴിപ്പിക്കല്‍ മാര്‍ഗങ്ങളില്‍ തടസ്സങ്ങളോ വസ്തുക്കളോ ഇല്ലെന്ന് ഉറപ്പും വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.