ഇത്തിഹാദ് റെയില്‍ സ്റ്റേഷനിലേക്ക് ഇനി നേരിട്ട് ബസ്

അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് യാത്ര എളുപ്പമാക്കാന്‍ നേരിട്ടുള്ള രണ്ട് പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ച് അബൂദബി മൊബിലിറ്റി. അല്‍ വഹ്ദയിലെ അബൂദബി മെയിന്‍ ബസ് സ്റ്റേഷനെയും അല്‍ സാഹിയ ബസ് സ്റ്റേഷനെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന എം.ആര്‍ 1, എം.ആര്‍ 2 എന്നീ ബസ് റൂട്ടുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മെയിന്‍ ബസ് സ്റ്റേഷനില്‍ നിന്ന് എം.ആര്‍ 1 സര്‍വീസ് രാവിലെ 6.32 മുതല്‍ വൈകീട്ട് 5.19 വരെയും റെയില്‍ സ്റ്റേഷനില്‍ നിന്ന് തിരിച്ച് രാവിലെ 7.31 മുതല്‍ രാത്രി 7.40 വരെയുമാണ് സര്‍വീസ് നടത്തുക. യാത്രക്ക്​ 50 മിനിറ്റ് സമയമെടുക്കും. അല്‍ സാഹിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള എം.ആര്‍ 2 സര്‍വീസ് രാവിലെ 6.36 മുതല്‍ വൈകീട്ട് 5.30 വരെയും റെയില്‍ സ്റ്റേഷനില്‍ നിന്ന് തിരിച്ച് രാവിലെ 7.35 മുതല്‍ രാത്രി 7.45 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 47 മിനിറ്റാണ് ഈ യാത്രയുടെ സമയം. ആഴ്ചയില്‍ ഏഴു ദിവസവും ഇരു ദിശകളിലേക്കും ബസുകള്‍ ലഭ്യമായിരിക്കും. സമയക്രമ വിവരങ്ങള്‍ അബൂദബി മൊബിലിറ്റി വെബ്സൈറ്റിലും ദര്‍ബ് ആപ്പിലും ലഭ്യമാണ്.

Tags:    
News Summary - Direct bus service to Etihad Rail station now available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.