മക്ക: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ വിദേശത്തുനിന്ന് ഇതുവരെ എത്തിയ തീർഥാടകരുടെ എണ്ണം 504,600 ആയതായി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത് ആകെ അനുവദിച്ച വിസകളുടെ 36 ശതമാനമാണ്. ഇതിൽ 100,100 തീർഥാടകർ അയൽരാജ്യങ്ങളിൽനിന്ന് റോഡ് മാർഗവും 493,100 പേർ വിവിധ രാജ്യങ്ങളിൽനിന്ന് വിമാനമാർഗവും 1400 പേർ കടൽമാർഗവുമാണ് രാജ്യത്ത് എത്തിയതെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശതീർഥാടകരുടെ വരവിന് ഇത്തവണ തുടക്കമിട്ടത് ഇന്ത്യക്കാരാണ്. ഏപ്രിൽ 29ന് ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങിയത്. തൊട്ടുപിന്നാലെ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവർ ജിദ്ദയിലുമെത്തി. ഇന്ത്യയിൽനിന്ന് ഇതുവരെ അരലക്ഷത്തിലേറെ ഹാജിമാരെത്തി മക്കയിലും മദീനയിലുമായി കഴിയുന്നുണ്ട്. കേരളത്തിൽനിന്ന് ഇതുവരെ 6000ത്തിലേറെ തീർഥാടകർ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.