ദുബൈ: ഡെലിവറി റൈഡർമാർക്കായി രാജ്യവ്യാപകമായി നിർമിച്ച വിശ്രമകേന്ദ്രങ്ങളുടെ എണ്ണം 356 ആയതായി മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
വേനൽക്കാലത്ത് ഡെലിവറി റൈഡേഴ്സിന് കടുത്ത ചൂടിൽനിന്ന് സംരക്ഷണം നൽകുന്നതിനായുള്ള അവശ്യസേവനങ്ങളോടുകൂടിയാണ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം യു.എ.ഇയിൽ ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചിരുന്നു.
പകൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.