ഷാർജ: ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നിന് ശേഷമുള്ള പിഴകൾക്കാണ് ഇളവ്. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്.
വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ് ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ് പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ് പൂർണമായും അടക്കേണ്ടിവരും.
ഒരു വർഷത്തിന് ശേഷം അടക്കുന്നവർക്ക് പിഴ ഇളവ് ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ് അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ പിഴ വീണ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാണ് പിഴയിളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.