അബൂദബി: ഊർജ കാര്യക്ഷമതക്കായി 2050 വരെ നീളുന്ന ദീർഘകാല ദേശീയ പദ്ധതി പ്രഖ്യാപിച്ച്​ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം. രാജ്യത്തെ വിവിധങ്ങളായ വിഭവങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയുമാണ്​ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 34 ദേശീയ സംരംഭങ്ങൾ നടപ്പിലാക്കും. അഞ്ച്​ സാ​ങ്കേതിക വിദ്യ സമിതികളും രൂപവത്​കരിക്കും.

പ്രധാന മേഖലകളിലുടനീളം പദ്ധതി നടത്തിപ്പിന്​ മേൽനോട്ടം വഹിക്കുന്നതിനാണ്​ അഞ്ച്​ സാ​ങ്കേതിക വിദ്യ സമിതികൾ​. ഊർജ, ജല ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിന്​ ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അധ്യക്ഷനായ ദേശീയ സമിതിയേയും പദ്ധതിയുടെ ഭാഗമായി രൂപവത്​കരിച്ചിട്ടുണ്ട്​.

28 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 30 പ്രതിനിധികൾ ഉൾകൊള്ളുന്നതാണ്​ ഈ സമിതി. പരിസ്ഥിതി, ഗതാഗതം, വ്യവസായം, കാർഷിക മേഖലകളെ ലക്ഷ്യമിട്ട്​ അഞ്ചു വർഷകാലയളവിൽ നടപ്പിലാക്കേണ്ട 16 സംരംഭങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ദീർഘകാല സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്ഥാപനപരമായ സഹകരണവും സാ​ങ്കേതികപരമായ ഭരണവും ശക്​തിപ്പെടുത്തുന്നതിനൊപ്പം ഏകോപിതമായ ദേശീയ പ്രവർത്തനങ്ങളിലൂടെ കൂടുതൽ കാര്യക്ഷമമായ ജല, ഊർജ ഉപഭോഗം പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന രൂപത്തിലാണ്​ പദ്ധതിയുടെ രൂപകൽപനയെന്നും മന്ത്രാലയം വ്യക്​തമാക്കി. 

Tags:    
News Summary - 34 national initiatives; comprehensive plan for energy efficiency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.