ഷാര്‍ജ: ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി നഗരത്തിെൻറ എല്ലാ പ്രദേശങ്ങളിലെയും കച്ച പാര്‍ക്കിങ് എന്നുവിളപ്പേരുള്ള തുറസ്സായ സ്ഥലങ്ങളിലെ പാര്‍ക്കിങ്ങുകള്‍ അടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. സുരക്ഷയും സുരക്ഷിതത്വവും കണക്കിലെടുത്താണ് നടപടി. മേഖലകളില്‍ അംഗീകൃത പാര്‍ക്കിങ്ങുകള്‍ അനുവദിച്ചിട്ടുണ്ട്. കച്ച പാര്‍ക്കിങ്ങുകള്‍ കേന്ദ്രീകരിച്ച് നിയമലംഘനങ്ങള്‍ നടക്കുന്നതും വാഹനങ്ങള്‍ അനിശ്ചിതമായി നിർത്തിയിടുന്നത് തടയാനും വാഹന മോഷ്ടാക്കളെ തുരത്താനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇത്തരം പാര്‍ക്കിങ്ങുകളില്‍ പോകാനും വരാനുമുള്ള വഴികള്‍ കൃത്യമായി ഇല്ലാത്തത് പലപ്പോഴും യാത്രക്കാരെ വലക്കാറുണ്ട്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിർത്തിയിടുന്നതു കാരണം വാഹനങ്ങള്‍ പുറത്തിറക്കാന്‍ പ്രയാസപ്പെടുന്നവര്‍ നിരവധിയാണ്. കൃത്യസമയത്ത് ജോലിക്കുപോലും പോകാന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. കച്ച പാര്‍ക്കിങ്ങുകളില്‍ നിർത്തിയിട്ട വാഹനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നോട്ടീസുകള്‍ നല്കി തുടങ്ങിയിട്ടുണ്ട്. നഗരസഭ-പൊലീസ് വിഭാഗങ്ങള്‍ സംയുക്തമായിട്ടാണ് മുന്നറിയിപ്പു നല്‍കുന്നത്. അല്‍ നഹ്ദ ജില്ലയില്‍ മാത്രം 7500 ഇടങ്ങളാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.