ദുബൈ: നഗരത്തിലെ മീഡിയാസിറ്റിയിൽ ബഹുനില കെട്ടിടത്തിൽ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് ബിസിനസ് സെൻട്രൽ ടവറിെൻറ ഒമ്പതാം നിലയിൽ നിന്ന് പുക ഉയർന്നത്. ഉടനടി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ദുബൈ സിവിൽ ഡിഫൻസ് സംഘം പാഞ്ഞെത്തി രക്ഷാ പ്രവർത്തനങ്ങളും നടത്തി. വൈദ്യുതി ഷോർട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. 1.45ന് ഉയർന്ന തീ മൂന്ന് ഫയർ എൻജിനുകൾ ഉപയോഗിച്ച് ഒരു മണിക്കൂറു കൊണ്ട് നിയന്ത്രണ വിധേയമാക്കി. മീഡിയാ സിറ്റിയിലെ വിവിധ കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ഒരാഴ്ചയായി ഫയർഡ്രില്ലുകൾ നടത്തി വരുന്നതിനാൽ ബിസിനസ് ടവറിൽ തീ പിടിച്ചുവെന്ന അതിെൻറ ഭാഗമാകുമെന്നാണ് പ്രദേശത്തെ പലരും ധരിച്ചിരുന്നത്. എന്നാൽ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങിയ താമസക്കാരും ഒഫീസുകളിലെ ജീവനക്കാരും വിളിച്ചറിയിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്യുകയും ചെയ്തതോടെയാണ് കാര്യത്തിെൻറ ഗൗരവം വ്യക്തമായത്. ശൈഖ് സായിദ് റോഡിൽ ഗതാഗത തടസത്തിനും തീപിടിത്തം വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.