റാസല്‍ഖൈമയില്‍  വിപുലമായ ആഘോഷങ്ങള്‍

റാസല്‍ഖൈമ: റിപ്പബ്ളിക് ദിനം റാസല്‍ഖൈമയിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം അങ്കണങ്ങളിലും ഇന്ത്യന്‍ സ്കൂളുകളിലും രാവിലെ ദേശീയ പതാക ഉയര്‍ത്തി. 
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍ പതാക ഉയര്‍ത്തി. ഡോ. ജോര്‍ജ് ജേക്കബ് റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. അഡ്വ. നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഡൊമിനിക്, എ.എം.എം. നൂറുദ്ദീന്‍, എ.കെ. സേതുനാഥ്, ഡോ. അരവിന്ദാക്ഷന്‍, പ്രസാദ് ശ്രീധരന്‍, വിനോദ് അല്‍മഹ, ഡോ. സുരേഷ്, അബ്ദുസ്സലാം അഹമ്മദ്, ഡോ. പ്രേം കുര്യാക്കോസ്, സുമേഷ് മഠത്തില്‍, പത്മരാജ്, അബ്ദുല്‍നാസര്‍ പെരുമ്പിലാവ്, സുരേഷ് നായര്‍, നാസര്‍ ചേതന, ശക്കീര്‍ അഹമ്മദ്, അമ്പലപ്പുഴ ശ്രീകുമാര്‍, കെ. രാജീവ്, ഇര്‍ഷാദ്, രഘുനന്ദനന്‍, അനൂപ്, ജെ.ആര്‍.സി. ബാബു, അറഫാത്ത് എന്നിവര്‍ സംസാരിച്ചു.  ഡോ. മാത്യു നന്ദി പ്രകാശിപ്പിച്ചു. 
റാക് കേരള സമാജത്തില്‍ പ്രസിഡന്‍റ് നാസര്‍ അല്‍ മഹ പതാക ഉയര്‍ത്തി. അജയ്കുമാര്‍ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു.   സാംസ്കാരിക പരിപാടിയില്‍ അയൂബ് കോയഖാന്‍, നിബിന്‍, പി.കെ. കരീം, അറഫാത്ത്, അഷ്റഫ് മാളിയേക്കല്‍, അശോകന്‍, റിയാസ് കാട്ടില്‍, ഗഫൂര്‍ മാവൂര്‍ എസ്.എ സലീം എന്നിവര്‍ സംസാരിച്ചു. രഞ്ജിനി സന്തോഷ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ഗാന മേളയും അരങ്ങേറി. ഷാനവാസ് ഹുസൈന്‍ നന്ദി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജം കമ്മിറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയും  നടന്നു.  
റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. റജി.കെ ജേക്കബ് പതാക ഉയര്‍ത്തി. അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റ് ഡോ. രാം ഖേത്പാല്‍, ഭാരവാഹികളായ എസ്.എ. സലീം, ഗോപകുമാര്‍, മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.