റാസല്‍ഖൈമ: സംഘ്പരിവാര്‍ വേട്ടയാടാന്‍ ശ്രമിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ക്കും കമലിനും വേണ്ടി റാക് ചേതന സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ താക്കീതായി.
റാക് ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി. ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്നേഹ സൗഹാര്‍ദ പരിസരങ്ങളില്‍ ശക്തമായ വിഭാഗീയത സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചേതന പ്രസിഡന്‍റ് അക്ബര്‍ ആലിക്കര അധ്യക്ഷത വഹിച്ചു. ഹിഷാം അബ്ദുസ്സലാം, എ.എം.എം. നൂറുദ്ദീന്‍, ടി.വി. അബ്ദുല്ല, നസീര്‍ ചെന്ത്രാപ്പിന്നി, കെ. രഘുനന്ദനന്‍, എം.ബി. അനീസുദ്ദീന്‍, കെ.എം. അറഫാത്ത്, ബബിത എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.