അബൂദബി: ഈ വര്‍ഷത്തെ വെനീസ് ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.എ.ഇ സംഘത്തില്‍ ഇന്ത്യന്‍ കലാകാരനായ വിക്രം ദിവേചയും. മേയ് 13 മുതല്‍ നവംബര്‍ 26 വരെ നടക്കുന്ന മേളയിലേക്കാണ് വിക്രം ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ നാഷനല്‍ പവ്ലിയന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. നുജൂം അല്‍ഗാനിം, സാറ ആല്‍ ഹദ്ദാദ്, ലാന്‍റിയന്‍ സീ, ഡോ. മുഹമ്മദ് യൂസിഫ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
1977ല്‍ ബെയ്റൂത്തില്‍ ജനിച്ച വിക്രം മുംബെയിലാണ് വളര്‍ന്നത്. യു.എ.ഇ ആസ്ഥാനമാക്കിയാണ് കലാപ്രവര്‍ത്തനം തുടരുന്നത്. ശില്‍പവിദ്യാപരമായ ഇന്‍സ്റ്റലേഷനുകളിലാണ് വിക്രം ദിവേച ശ്രദ്ധേയനാകുന്നത്. 2014ല്‍ മിഡിലീസ്റ്റ് എമര്‍ജന്‍റ് ആര്‍ട്ടിസ്റ്റ് പ്രൈസ് നേടിയ ഇദ്ദേഹം 2012 മുതല്‍ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വെയര്‍ ഹൗസ് പ്രോജക്ട്, കാസ്റ്റിങ് ഫെയ്ലിയര്‍, നെഗറ്റീവ് ഹീപ്സ്, ഷേപിങ് റെസിസ്റ്റന്‍സ്, മിസ്യറ ആര്‍കിടെക്ട്സ്, വേരിയബ്ള്‍ മെമറീസ്, ഡിഫേര്‍ഡ് ക്രോസ് സെക്ഷന്‍, ലൊകേറ്റിങ് പ്രസന്‍സ്, റിക്ളെയിംഡ് വോയ്ഡ്, ഡീജനറേറ്റീവ് ഡിസറേഞ്ച്മെന്‍റ്, അര്‍ബന്‍ എപിഡര്‍മിസ് എന്നിവ പ്രധാന സൃഷ്ടികളാണ്. ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നുജൂം അല്‍ഗാനിം അവാര്‍ഡ് ജേതാവായ ചലച്ചിരതകാരിയും കവയത്രിയുമാണ്. ലാന്‍റിയന്‍ സീ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കലാകാരനാണ്.
മുതിര്‍ന്ന ശില്‍പിയാണ് ഡോ. മുഹമ്മദ് യൂസിഫ്. ശില്‍പകലയിലാണ് സാറ ആല്‍ ഹദ്ദാദിന്‍െറ താല്‍പര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.