അല്‍ ഫൗസ് അറവുശാല  അടച്ചുപൂട്ടി

അബൂദബി: ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലും അബൂദബി നഗരത്തിലെ അല്‍ ഫൗസ് അറവുശാല അടച്ചുപൂട്ടാന്‍ അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി (എ.ഡി.എഫ.സി.എ) ഉത്തരവിട്ടു. 
കശാപ്പുശാലയിലെ സാഹചര്യങ്ങള്‍ മാറ്റുന്നതിലും നിയമലംഘനത്തിന് ഇടയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിലും മാനേജ്മെന്‍റ് പരാജയപ്പെട്ടതായി എ.ഡി.എഫ്.സി.എ വക്താവ് തമര്‍ ആല്‍ ഖാസിമി വ്യക്തമാക്കി. നിയമലംഘനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കശാപ്പുശാല മാനേജ്മെന്‍റിന് നോട്ടീസും മുന്നറിയിപ്പും നല്‍കിയിട്ടും നടപടിയില്ലാത്തതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. 
കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗയോഗ്യമാണെന്ന വ്യാജേനയും ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍ പുതിയതെന്ന വ്യാജേനയും ഇവിടെ  വില്‍ക്കുന്നത് കണ്ടത്തെിയതായി തമര്‍ ആല്‍ ഖാസിമി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.