അല്‍ഐന്‍: മാര്‍ത്തോമ്മ ഇടവകയുടെ ‘കൊയ്ത്തുത്സവം -2017’ ശരികാത്ത് മാര്‍ത്തോമ ചര്‍ച്ച് അങ്കണത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങും. പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ സെനു തോമസ് നയിക്കുന്ന ഗാനശുശ്രൂഷ, വിവിധ ഇടവകകളിലെ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, മാര്‍ഗംകളി, അറബിക് നൃത്തം തുടങ്ങിയ പരിപാടികള്‍ നടത്തുമെന്ന് മാര്‍ത്തോമ ചര്‍ച്ചില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി കെ. സാമുവല്‍ അറിയിച്ചു.
കൊയ്ത്തുത്സവത്തിന്‍െറ ഭാഗമായി 30ഓളം സ്റ്റാളുകള്‍ ഒരുക്കും. വിവിധ തട്ടുകടകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഗെയിംസ് സ്റ്റാളുകള്‍, ഇടവകയിലെ കുടുംബങ്ങള്‍ പാചകം ചെയ്ത വിഭവങ്ങളുള്ള ഭക്ഷണ ശാലകള്‍ എന്നിവയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ച് പ്രസിഡന്‍റ് ഫിലിപ്പ് വര്‍ക്കി, സെക്രട്ടറി ബാബു ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ സാംസണ്‍ കോശി, അസിസ്റ്റന്‍റ് കണ്‍വീനര്‍ ബിജു ജോര്‍ജ്, പബ്ളിസിറ്റി കണ്‍വീനര്‍ സാം കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.