അബൂദബി: വാഹനങ്ങളില്‍ ഭക്ഷണവില്‍പന നടത്താന്‍ അബൂദബി സമഗ്ര ഗതാഗത കേന്ദ്രം പെര്‍മിറ്റ് അനുവദിച്ച് തുടങ്ങി. അബൂദബി എമിറേറ്റില്‍ ആദ്യമായാണ് ഇത്തരം മൊബൈല്‍ റെസ്റ്ററന്‍റുകള്‍ക്ക് അനുമതി നല്‍കുന്നത്. അല്‍ റാഹ ബീച്ച്, സാദിയാത് ഐലന്‍ഡ്, അബൂദബി-ദുബൈ മുഖ്യ ഹൈവേ, അല്‍ ഫലാഹ് ഏരിയ, അല്‍ ഗരം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വണ്ടികളിലെ ഭക്ഷണവില്‍പന തുടങ്ങുക.
എമിറേറ്റിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനത്തിന്‍െറ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മവാഖിഫ് പാര്‍ക്കിങ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് ആല്‍ മുഹൈരി പറഞ്ഞു. പാരിസ്ഥിതിക-ആരോഗ്യ വ്യവസ്ഥകള്‍ ഉറപ്പാക്കിയ ശേഷമാണ് മൊബൈല്‍ റെസ്റ്റോറന്‍റുകള്‍ക്ക് അനുമതി നല്‍കിയത്്. വ്യക്തികള്‍ക്കും ചെറുകിട-ഇടത്തരം കമ്പനികള്‍ക്കും ഈ മേഖലയില്‍ നിക്ഷേപം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈല്‍ റെസ്റ്റോറന്‍റുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ അനുമതിക്ക് അപേക്ഷിക്കണമെന്ന് അബൂദബി സമഗ്ര ഗതാഗത സെന്‍റര്‍ അറിയിച്ചു. മവാഖിഫ് അനുവദിച്ച പ്രദേശങ്ങളില്‍ മാത്രമേ ട്രക്കുകളില്‍ ഭക്ഷണ വില്‍പന പാടുള്ളൂ. വാഹനങ്ങളുടെയോ വ്യക്തികളുടെയാ സഞ്ചാരത്തിന് തടസ്സം ഇല്ലാത്ത സ്ഥലങ്ങളിലായിരിക്കണം ട്രക്കുകള്‍ നിര്‍ത്തേണ്ടത്. സാമ്പത്തിക വികസന വകുപ്പ്, അബൂദബി പൊലീസ്, അബൂദബി ഭക്ഷ്യനിയന്ത്രണ കേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് അപേക്ഷകര്‍ അനുമതി കരസ്ഥമാക്കിയിരിക്കണം.
ഭക്ഷണം വിതരണം ചെയ്യുന്ന ഓരോ ട്രക്കിനും വാണിജ്യ ലൈസന്‍സ് അനുമതി വേണം. ട്രക്കില്‍ ബിസിനസ് സംരംഭത്തിന്‍െറ പേര് എഴുതിയിരിക്കണം. പരാതികള്‍ അറിയിക്കാന്‍ ഉത്തരവാദപ്പെട്ട ആളുടെ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം.
ട്രക്ക് നിര്‍ത്തി വില്‍പന നടത്തുന്ന സ്ഥലത്തിന്‍െറ ഉടമയില്‍നിന്ന് നിരാക്ഷേപ പത്രം വാങ്ങിയിരിക്കണം.
രാത്രി മുഴുവന്‍ ട്രക്ക് അവിടെ നിര്‍ത്താനാവില്ല. ആല്‍ക്കഹോള്‍ അടങ്ങാത്ത ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍, സ്നാക്കുകള്‍ തുടങ്ങിയവ വില്‍ക്കാനായിരിക്കും അനുമതി ലഭിക്കുക.
ഓരോ പ്രദേശത്തെയും സൗകര്യങ്ങള്‍ക്ക് അനുസരിച്ച് അനുവദിക്കപ്പെടുന്ന പെര്‍മിറ്റുകള്‍ക്ക് പരിധിയുണ്ടാകുമെന്ന് അബൂദബി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.