ദുബൈ: എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സേവനത്തിന്‍െറ നേതൃത്വത്തില്‍ ഈമാസം 20ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടത്തുന്ന ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ നടത്തിയ ചിത്രരചന, പ്രബന്ധ മത്സരങ്ങളുടെ ഫൈനല്‍ ദുബൈ കരാമയിലെ എസ്.എന്‍.ജി ഹാളില്‍ നടന്നു. നൂറോളം പേര്‍ പങ്കെടുത്തു.
ചിത്ര രചനാമത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ ആദിലക്ഷ്മി ജിജോ (ഷാര്‍ജ), അവര്‍ണവ് പ്രജു (ഷാര്‍ജ) ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ നിഷാല്‍ നിസ്സാര്‍ (ദുബൈ), വൈഷ്ണവ് രാജീവ് (ഷാര്‍ജ) എന്നിവര്‍ തൊട്ടുപിന്നിലത്തെി. സബ് ജൂനിയര്‍ വിഭാഗത്തില്‍ സീതാലക്ഷ്മി കാരായില്‍ (അല്‍ഐന്‍),വിഷ്ണുപ്രിയ (ദുബൈ) എന്നിവര്‍ ഒന്നും ദിയാ ജിതേഷ് (അബൂദബി),അപര്‍ണ ശ്യാം (ദുബൈ) എന്നിവര്‍ രണ്ടും സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ശ്രീലക്ഷ്മി കാരായില്‍ (അല്‍ഐന്‍) ഒന്നും കീര്‍ത്തനാ പ്രീയന്‍ (ഷാര്‍ജ) രണ്ടും സ്ഥാനത്തത്തെി. സീനിയര്‍ വിഭാഗത്തില്‍ ദിയാ അനില്‍ (റാസല്‍കൈമ),ആദിത്യാ സുധീര്‍ (റാസല്‍കൈമ),മാളവികാ ഷാജി (ദുബൈ) എന്നിവരാണ് വിജയികള്‍.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ദീപികാ ശിവദാസ് (ദുബൈ) ഹരിതാഷാജി (ദുബൈ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി.
13ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബൈ കരാമയിലെ എസ്.എന്‍.ജി ഹാളില്‍ ഗുരുദേവകൃതികളുടെ ആലാപന മത്സരങ്ങളും ശിവഗിരി തീര്‍ത്ഥാടന സന്ദേശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രസംഗ മത്സരത്തിന്‍െറ ഫൈനലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 050- 4801189. വിജയികള്‍ക്ക് 20ന് തീര്‍ത്ഥാടന സംഗമ വേദിയില്‍ സമ്മാനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.