അല്‍ഐന്‍: വീ വണ്‍ അല്‍ഐന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അല്‍ഐന്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ (ഐ.എസ്.സി) സഹകരണത്തോടെ നാസ കപ്പ് ഇന്‍റര്‍ അല്‍ഐന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. അല്‍ഐന്‍ ഇന്‍ഡോര്‍ കോര്‍ട്ടിലായിരുന്നു ടൂര്‍ണമെന്‍റ്.
വിവിധ വിഭാഗങ്ങളിലെ വിജയികള്‍ - സീനിയര്‍ ഗേള്‍സ് സിംഗിള്‍സ്: ദേവിക വിനോദ്. സീനിയര്‍ ബോയ്സ് ഡബിള്‍സ്: മിര്‍സ, ഷംസില്‍. സീനിയര്‍ ബോയ്സ് സിംഗിള്‍സ്: മിര്‍സ. ക്ളാസിക് നൈലോണ്‍ ഡബിള്‍സ്: കിരണ്‍, ഹാറൂണ്‍, എലൈറ്റ് നൈലോണ്‍ ഡബിള്‍സ്: ദില്‍ഷാദ്, ഉസാമ. എലൈറ്റ് ഫെതര്‍ ഡബിള്‍സ്: റിയാസ്, മോനിഷ്. ലേഡീസ് സിംഗിള്‍സ്: ജ്യോതി. മാസ്റ്റേഴ്സ്് ഡബിള്‍സ്: റഹിം കുട്ടി, സജീവ് മേനോന്‍.
ഫൈനല്‍ മത്സരങ്ങളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ചരണ്‍ജിത്ത് സിങ് (വൈസ് പ്രസിഡണ്ട് യുണിബീറ്റന്‍ റെഡിമിക്സ്), ജോസഫ് മനോഹരന്‍ (സീനിയര്‍ മാനേജര്‍, അല്‍ ഫറാ ഗ്രൂപ്പ്), സവിത നായിക് (ചെയര്‍ ലേഡി ഐ.എസ്.സി ലേഡീസ് വിങ്), മഞ്ജുള നവാബ് ജാന്‍ (നാസാ ഗ്രൂപ്പ്), റാഫി മുഹമ്മദ് (കമ്പ്യൂട്ടര്‍ കെയര്‍), വീ വണ്‍ ജനറല്‍ സെക്രട്ടറി ഷാഫി സുബൈര്‍, സ്പോര്‍ട്സ് സെക്രട്ടറി സജീഷ്, അസിസ്റ്റന്‍റ് ട്രഷറര്‍ ആദര്‍ശ് അപ്പുക്കുട്ടന്‍, എക്സ്കോം അംഗം അസീം മുഹഹമ്മദ്, ഡോ. ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സമ്മാനവിതരണം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.