ദുബൈ: ദുബൈയില്‍ കൂടുതല്‍ ടാക്സികളും ലിമോകളും നിരത്തിലിറക്കാന്‍ ആപ്പ് അധിഷ്ഠിത ആഗോള ടാക്സി സംരംഭമായ ഊബര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുമായി കരാറായി. ഫോണിലെ ഒരു ക്ളിക്കു കൊണ്ട് ഡ്രൈവര്‍മാരെയും യാത്രക്കാരെയും ബന്ധിപ്പിക്കുന്ന ഊബറിന്‍െറ സാന്നിധ്യം നഗരത്തില്‍ വാഹന ലഭ്യത കൂടുതല്‍ എളുപ്പവും യാത്ര സുഗമവുമാവും.
9841 ടാക്സികളും 4700 ലിമോസിനുകളുമാണ് ഊബര്‍ മുഖേന ദുബൈയിലോടുക. 2021 ആകുമ്പോഴേക്കും ദുബൈയിലെ റോഡുകളില്‍ നിന്ന് വാഹനങ്ങളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ചെലവു കുറഞ്ഞ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച പഠനം നടത്താനും ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തയറും ഊബര്‍ മിഡിലീസ്റ്റ് മേഖലാ മാനേജര്‍ ആന്‍റണി ഖൂറിയും ഒപ്പുവെച്ച കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമാക്കി മാറ്റുക എന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ദര്‍ശനത്തിലൂന്നിയാണ് ഈ നീക്കമെന്നൂം സ്മാര്‍ട് ഗതാഗത സൗകര്യം സ്മാര്‍ട് നഗരത്തിന്‍െറ പ്രധാന ഘടകമാണെന്നും മത്താല്‍ അല്‍ തയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.