എടരിക്കോട് സ്വദേശി ദുബൈയില്‍  നിര്യാതനായി

ദുബൈ : എടരിക്കോട്  പാലച്ചിറമാട് സ്വദേശി കോറാടന്‍ മാനു എന്ന അഷ്റഫ് ( 36)  ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈയിലെ മേത്തേജ് ജനറല്‍ ട്രേഡിങ്ങില്‍ പി.ആര്‍.ഒ  ആയി ജോലി ചെയ്തു വരുകയായിരുന്ന അഷ്റഫിന് ബുധനാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേയായിരുന്നു മരണം. പരേതനായ കോറാടന്‍ മുഹമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും  മകനാണ്. ഭാര്യ: റസിയ തൈക്കാട്ടില്‍. ആറു വയസ്സുള്ള റിസ്ന ഫാത്തിമ ഏക മകളാണ്. 
അഷ്റഫ്  എട്ട് വര്‍ഷമായി ദുബൈയിലത്തെിയിട്ട്.  എടരിക്കോട് പ്രവാസി കൂടായ്മ്മയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.