റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയം ഗള്‍ഫ് മേഖലയിലെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ കാതോലിക്കാ ബാവ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍െറ കല്‍പന വായിച്ച് ബംഗലുരു ഭദ്രാസനാധിപന്‍ ഡോ. എബ്രാഹാം മാര്‍ സെറാഫീം ആണ് പ്രഖ്യാപനം നടത്തിയത്. പ്രഭാത നമസ്കാരം, ദനഹാ ശുശ്രൂഷ, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തീര്‍ഥാടകര്‍ക്ക് സ്വീകരണം, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടത്തി. ഡോ. എബ്രാഹാം മാര്‍ സെറാഫീം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക മുന്‍ വികാരി ഫാ. കെ.ജി. അലക്സാണ്ടര്‍, ഫാ. സഖറിയാസ് നൈനാന്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. ഫാ. ഷാജി മാത്യൂസ്, ഫാ. അജി കെ. ചാക്കോ, ഫാ. ജേക്കബ് ജോര്‍ജ്, ഫാ. എബ്രഹാം തോമസ്, ഫാ. ജേക്കബ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.  സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ¤േജക്കബ് മാത്യൂ (ജോജോ) ദുബൈ, സി.പി. മാത്യൂ ഷാര്‍ജ, റജി സ്കറിയ റാസല്‍ഖൈമ എന്നിവരെ ആദരിച്ചു. 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മെറിറ്റോറിയസ് അവാര്‍ഡ് നല്‍കി. ഭവനനിര്‍മാണ സഹായവും വിതരണം ചെയ്തു. 
ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ് ആശംയസയര്‍പ്പിച്ചു. പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ അലക്സ് തരകന്‍ നന്ദി പറഞ്ഞു.
ജനുവരി ഒന്നിന് അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍നിന്ന് ഡോ. എബ്രാഹാം മാര്‍ സെറാഫീം തിരി തെളിയിച്ചു നല്‍കിയ ദീപശിഖയുമായുള്ള പ്രയാണം വ്യാഴാഴ്ച റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തിയിരുന്നു. സന്ധ്യാ പ്രാര്‍ഥനയോടെ ദീപശിഖ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.