കപ്പലിന് വിള്ളലെന്ന്; രക്ഷ തേടി  41 ഇന്ത്യന്‍ നാവികരുടെ ട്വീറ്റ്

അജ്മാന്‍: രക്ഷിക്കണമെന്ന അപേക്ഷയുമായി നാല് ചരക്ക് കപ്പലുകളിലായി കടലില്‍ കുടുങ്ങിയ 41 ഇന്ത്യന്‍ നാവികരുടെ സന്ദേശം. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് എന്നിവര്‍ക്കാണ് ട്വിറ്റര്‍ സന്ദേശമയച്ചത്. 
കേരളത്തിന് പുറമെ കര്‍ണാടക, ജമ്മു, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് അജ്മാന്‍ കടലോരത്ത് കുടുങ്ങിക്കിടക്കുന്നത്. 
നാവികരുടെ പാസ്പോര്‍ട്ട് കപ്പല്‍ ഉടമസ്ഥന്‍െറ കൈവശമായതാണ് ഇവരെ പ്രയാസപ്പെടുത്തുന്നത്. മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ളെന്ന് കപ്പലുകളിലൊന്നിന്‍െറ ക്യാപ്റ്റന്‍ ജി. രാജേഷിന്‍െറ ഭാര്യ ജാനറ്റ് ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കപ്പലുകളില്‍ രണ്ടെണ്ണത്തിന് വിള്ളലുണ്ടെന്നും മുങ്ങുമെന്ന ഭീതിയിലാണെന്നും നാവികരുടെ സന്ദേശത്തില്‍ പറയുന്നു. 
എണ്ണ കൊണ്ടുപോകുന്ന കപ്പലുകളാണിവ. ജീവനക്കാരില്‍ പലര്‍ക്കും നിരവധി മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. ഇവരുടെ കൈവശമുള്ള ഭക്ഷണവും ശുദ്ധജലവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. 
ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെന്നും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.