കളിക്കിടെ ബാലന്‍ കൊല്ലപ്പെട്ട സംഭവം:  പ്രതിക്ക് മാപ്പു നല്‍കില്ളെന്ന് കുടുംബം

ദുബൈ:  ഫുട്ബാള്‍ കളിക്കിടെ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാപ്പു നല്‍കാനാവില്ളെന്ന് പാക് കുടുംബം. ഷാര്‍ജ ബുതീന മേഖലയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനാണ് കുറ്റാരോപിതന്‍. കളിക്കുന്നതിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിനിടെ ചെറിയ കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടനെ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിക്ക് മാപ്പ് നല്‍കാനാവില്ളെന്ന് മരിച്ച കുട്ടിയുടെ കുടുംബം നേരത്തേ തന്നെ ഷാര്‍ജ ശരീഅത്ത് കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജി ഹുസൈന്‍ അല്‍ ഊസൊഫ് നീക്കുപോക്കുകള്‍ക്ക് സാഹചര്യമുണ്ടാക്കാനായി ഒരു മാസം അനുവദിച്ചു. എന്നാല്‍ വിട്ടുവീഴ്ചക്കില്ളെന്ന് കുടുംബം ആവര്‍ത്തിച്ചു. കൊലപാതകം ബോധപൂര്‍വം നടത്തിയതല്ളെന്നും ആത്മരക്ഷാര്‍ഥമാണ് കത്തി ഉപയോഗിച്ചത് എന്നുമാണ് പ്രതിഭാഗത്തിന്‍െറ വാദം. കൊല്ലപ്പെട്ട കുട്ടി മുന്‍ വൈരാഗ്യം മൂലം ആക്രമിച്ചപ്പോളാണ് കുത്തിയത് എന്നും അവര്‍ പറയുന്നു. സംഭവശേഷം പ്രതി ഓടിക്കളഞ്ഞെങ്കിലും അവന്‍െറ സഹോദരങ്ങളാണ് മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.