ശിവഗിരി തീര്‍ഥാടനം ഇത്തവണ അജ്മാനില്‍

ദുബൈ: എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 84ാം ശിവഗിരി തീര്‍ഥാടനം ഈ വര്‍ഷം അതിവിപുലമായി ആചരിക്കുന്നതിന് യു.എ.ഇയിലെ ശ്രീനാരായണീയര്‍ തീരുമാനിച്ചു. 20ന് അജ്മാനിലാണ് പരിപാടി.  ഇതിന് മുന്നോടിയായി എല്ലാ എമിറേറ്റുകളിലും ഗുരുദേവ ദര്‍ശനങ്ങളെ ആസ്പദമാക്കി കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. 
 ഗുരുദേവ കൃതികളായ ദൈവദശകം, ഗദ്യ പ്രാര്‍ത്ഥന, സദാചാരം, ജാതി ലക്ഷണം, പ്രപഞ്ചശുദ്ധി ദശകം, ആതേ്മാപദേശ ശതകം, ഗുരുസ്ഥവം എന്നിവയുടെ പാരായണം, ഗുരുദേവന്‍െറ ജീവിത സന്ദര്‍ഭാവിഷ്ക്കാരത്തിനായി ചിത്രരചന, ശിവഗിരി തീര്‍ത്ഥാടന സന്ദേശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രസംഗം, കേരളപ്പിറവിയുടെ 60 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഗുരുദേവ ദര്‍ശനങ്ങളുടെ സ്വാധീനം കേരള സമൂഹത്തില്‍ എന്ന വിഷയത്തില്‍ ഉപന്യാസം തുടങ്ങിയ മത്സരങ്ങളാണ് നടത്തുക.  ഓരോ എമിറേറ്റിലും നടക്കുന്ന പ്രാഥമിക മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ജനുവരി 13ന് ദുബൈയില്‍ ഫൈനല്‍ മത്സരം നടക്കും. വിജയികള്‍ക്ക് ജനുവരി 20 ന് അജ്മാന്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ നടക്കുന്ന തീര്‍ഥാടന സംഗമത്തില്‍ സമ്മാനം നല്‍കും.  
കേരളത്തില്‍ നിന്നും ശിവഗിരി മഠത്തില്‍ നിന്നും പ്രഗല്ഭ പ്രഭാഷകരും സന്യാസവര്യന്മാരും ചടങ്ങില്‍ പങ്കെടുക്കും.    ശിവഗിരി തീര്‍ഥാടന വിളംബര പത്രിക ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ദുബൈ യൂണിയന്‍ ചെയര്‍മാന്‍ ശിവദാസ് പൂവ്വാര്‍ റാസല്‍ഖൈമ യൂണിയന്‍ ചെയര്‍മാന്‍ ആര്‍.സി ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.151 പേരടങ്ങു സ്വാഗതസംഘം രൂപീകരിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.രാജന്‍ സെക്രട്ടറി പി.കെ.മോഹനന്‍, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീധരന്‍ പ്രസാദ്, സൂരജ് മോഹന്‍, സാജന്‍ സത്യ, ഷാജി ശ്രീധര്‍, സുഭാഷ് , ശശിധരന്‍ കരുണാകരന്‍, ഷാജി അല്‍ ബൂഷി, ഉഷ ശിവദാസ്, മിനി ഷാജി, ശീതള ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.   
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.