ഷാര്‍ജ: യു.എ.ഇയിലെ തൃശൂര്‍ അകലാട് നിവാസികളുടെ സ്നേഹ സംഗമം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷാര്‍ജ നാഷനല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. കുട്ടികളുടെ ചിത്രരചന, മുതിര്‍വരുടെ വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഗമത്തെ ആഘോഷമാക്കി.
ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി. മൂസഹാജി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. സ്നേഹ സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. എസ്.എ. അബ്ദുറഹ്മാന്‍, മുഹമ്മദലി ഖോര്‍ഫുക്കാന്‍, അഷ്റഫ് അകലാട്, സുനില്‍ ബോസ് എന്നിവര്‍ സംസാരിച്ചു.
അകലാട് പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി എ.പി. അബൂബക്കര്‍ പൊന്നാടയണിയിച്ചും എസ്.എ. അബ്ദുല്‍ റഹ്മാന്‍ ഹാജി തയ്യില്‍ സംഘടനയുടെ സ്നേഹോപഹാരം നല്‍കിയും മൂസഹാജിയെ ആദരിച്ചു. അകലാടിന്‍െറ പ്രിയ എഴുത്തുകാരായ യൂസുഫ് യാഗുവിനും നസീര്‍ ഉണ്ണിക്കും പ്രശസ്തി പത്രം നല്‍കി.
നീണ്ട കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ജലീല്‍ താടിയ്ക്ക് യാത്രയയപ്പ് നല്‍കി. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ഷാഫി സമ്മാനിച്ചു.
വടം വലിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയവര്‍ക്കുള്ള ഉപഹാരം ഓള്‍ഡ് ഫ്രന്‍ഡ്സ് ക്യാപ്റ്റന്‍ അഷ്റഫ് നാലാംകല്ല് രക്ഷാധികാരി പി. വി. ഉമ്മര്‍ യാഹു വിതരണം ചെയ്തു. ഉസാം പാലക്കല്‍ സ്വാഗതവും ചെയര്‍മാന്‍ ശെജില്‍ നാലാംകല്ല് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.