അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ (കെ.എസ്.സി) സംഘടിപ്പിക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ അജ്മാന്‍ അവതരിപ്പിച്ച ‘ലൈറ്റ്സ് ഒൗട്ട്’ സംവിധാന മികവ് കൊണ്ടും അഭിനയ ചാരുത കൊണ്ടുംശ്രദ്ധ നേടി. പ്രശസ്ത എഴുത്തുകാരി മഞ്ജുള പത്മനാഭന്‍െറ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകമാണ് ഇത്. 1984 ല്‍ രചിച്ച നാടകം 1982ല്‍ മുബൈയിലെ സാന്താക്രൂസില്‍ നടന്ന കൂട്ട ബലാത്സംഗത്തെ ആധാരമാക്കിയുള്ളതാണ്.
പ്രതികരണക്ഷമമല്ലാത്ത ജീവിതങ്ങളെ വരച്ചുകാട്ടുന്നതാണ് ‘ലൈറ്റ്സ് ഒൗട്ട്’. ഷണ്ഠീകരിക്കപ്പെട്ട വര്‍ത്തമാന യാഥാര്‍ഥ്യത്തെ തുറന്നുകാട്ടുകയും ചെയ്യുന്നു നാടകം. പ്രശസ്ത സിനിമ-നാടക സംവിധായകന്‍ പ്രിയനന്ദനനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ലീല (ജിന രാജീവ് ) ഫ്രിഡ (അല്‍ഖ ജിന രാജീവ്, ) നൈന (സിറോഷ അഭിലാഷ്), ഭാസ്കര്‍ (പി.വി. രാജേന്ദ്രന്‍) മോഹന്‍ (നൗഷാദ് ഹസ്സന്‍ ), സുരീന്ദര്‍ (സുജി കുമാര്‍ ) എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. വെളിച്ചവിതാനം രവി പട്ടേനയും സംഗീതം സുനിലും നിര്‍വഹിച്ചു. അഭിലാഷ്, ശ്രീനിവാസന്‍, റിഷി രാജ് എന്നിവര്‍ രംഗസജ്ജീകരണവും അരുണ്‍ ചമയവും കൈകാര്യം ചെയ്തു.
നാടകോത്സവത്തിന്‍െറ ഒമ്പതാം ദിവസമായ ഞായറാഴ്ച ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത് യുവകലാസാഹിതി അബൂദബി അവതരിപ്പിക്കുന്ന ’അമ്മ’ നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.