അബൂദബി: രാഷ്ട്രീയം റേഡിയോ പോലെ ആകരുതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ‘പ്രവാസി ഭാരതി’ റേഡിയോയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയറാറില്ലാത്തവര്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ സംസ്കാരം വളര്‍ന്നുവരുന്നുണ്ട്.
ഫാഷിസത്തിന്‍െറ വളര്‍ച്ചക്ക് റേഡിയോ ഉപയോഗിച്ചവരുണ്ട്. ഹിറ്റ്ലറടക്കം ഇങ്ങനെ റേഡിയോയെ ഉപയോഗിച്ചവരാണ്്. എന്നാല്‍, ജനാധിപത്യത്തിന്‍െറ വളര്‍ച്ചക്കും റേഡിയോ ഉപയോഗിച്ചവരുണ്ട്. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സുഭാഷ് ചന്ദ്രബോസ് വിദേശത്തിരുന്ന് അഭിസംബാധന ചെയ്തത് റേഡിയോയിലൂടെയാണ്. അതിനാല്‍ രണ്ട് തരത്തില്‍ ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സംസ്കാരമുണ്ട്.
ജനങ്ങള്‍ക്കിടയില്‍നിന്ന് അവരുടെ കൂടി അഭിപ്രായങ്ങള്‍ സ്വാംശീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വി.എസിനെ പോലുള്ളവര്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും മാതൃകയാണെന്നും വി.ടി. ബല്‍റാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.