അബൂദബി: കലയുടെ ഭാവാത്മകതയും ശാസ്ത്രത്തിന്‍െറ കണിശതയും സമന്വയിക്കുന്ന ഇമാജിന്‍ സയന്‍സ് ഫെസ്റ്റിവലിന് അബൂദബി ന്യൂയോര്‍ക്ക് സര്‍വകലാശാല (എന്‍.വൈ.യു) വേദിയാവുന്നു. സര്‍വകലാശാല കാമ്പസില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെയാണ് ഉത്സവം. മിഡിലീസ്റ്റിലേക്ക് ഇത് മൂന്നാം തവണയാണ് ഇമാജിന്‍ സയന്‍സ് ഫെസ്റ്റിവല്‍ വിരുന്നത്തെുന്നത്.
21 ഹ്രസ്വ ചലച്ചിത്രങ്ങള്‍, ശാസ്ത്ര-കല ഗാലറി പ്രദര്‍ശന സ്പെക്ട്രം, ശാസ്ത്ര ആശയ വിനിമയ ചര്‍ച്ച, കലാകാരന്മാരുടെ പ്രഭാഷണം, വിദ്യാഭ്യാസ ശില്‍പശാലകള്‍ തുടങ്ങിയവയാണ് ശാസ്ത്രോത്സവത്തിന്‍െറ ഭാഗമായി ഒരുങ്ങുന്നത്. യു.എ.ഇയിലെയും വിദേശങ്ങളിലെയും കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാവും. പൊതു ജനങ്ങള്‍ക്ക് മൂന്ന് ദിവസവും ശാസ്ത്രോത്സവത്തില്‍ സൗജന്യമായി പങ്കെടുക്കാം. ഇമാജിന്‍ സയന്‍സ് അബൂദബിയുടെ പത്താം വാര്‍ഷികമാണിത്.
ശാസ്ത്രജ്ഞരെയും ചലച്ചിത്രകാരന്മാരെയും ഒന്നിച്ച് കൊണ്ടുവന്ന് സാധാരണ ജനങ്ങള്‍ക്ക് ശാസ്ത്രത്തെ മനസ്സിലാക്കാനുള്ള സൗകര്യമൊരുക്കുക എന്നാതാണ് ഇമാജിന്‍ സയന്‍സ് ഫെസ്റ്റിവലിന്‍െറ ലക്ഷ്യമെന്ന് അബൂദബി ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ജീവശാസ്ത്ര-ചലച്ചിത്ര-നവമാധ്യമ വിസിറ്റിങ് പ്രഫസര്‍ അലക്സിസ് ഗാംബിസ് പറഞ്ഞു.
യു.എ.ഇ ചലച്ചിത്രകാരന്‍ നുജൂം ആല്‍ ഗാനിമിന്‍െറ പ്രശസ്ത ചലച്ചിത്രമായ ‘ഹണി, റെയ്ന്‍ ആന്‍ഡ് ഡസ്റ്റ്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇമാജിന്‍ സയന്‍സ് അബൂദബി ആരംഭിക്കുക. തേനീച്ച വളര്‍ത്തലുകാര്‍ നേരിടുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നതാണ് ഈ ചലച്ചിത്രം. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ അഞ്ച് കലാകാന്മാരുടെ കണ്ണുകളിലൂടെ പ്രകാശം എന്ന വിഷയം അവതരിപ്പിക്കുകയാണ് ‘സ്പെക്ട്ര’ത്തില്‍. എലിസ മോണിച്ചിന്‍െറ ‘വിര്‍ച്വല്‍ റിയാലിറ്റി ഫൈ്ള ത്രൂ ഫിസ്റ്റ്ഫുള്‍ ഓഫ് സ്റ്റാര്‍സ്, ഫിനീഷ്യന്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയായ പോയ്ജകോന്ന ഓയിന്‍െറ എ റെട്രോസ്പെക്റ്റീവ്, ഫ്രഞ്ച് കലാകാരന്‍ സ്റ്റെഫാനി പെറോഡിന്‍െറ ബല്യൂ ഗോര്‍ഗോണ്‍ ലേസര്‍ ഇന്‍സ്റ്റലേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഇംഗീഷ് ചലച്ചിത്രകാരന്‍ ഓട്ടോ ബെല്ലിന്‍െറ ദ ഈഗ്ള്‍ ഹണ്ട്റസ് പ്രദര്‍ശിപ്പിക്കും. അബൂദബി ന്യൂയോര്‍ക്ക് സര്‍വകലാശാല അസിസ്റ്റന്‍റ് ജീവശാസ്ത്ര പ്രഫസര്‍ യൂസുഫ് ഇദഗൂര്‍ ഈ ചലച്ചിത്രത്തെ കുറിച്ച് സംസാരിക്കും. സമാപന ദിവസം ഫ്രഞ്ച് ചലച്ചിത്രകാരന്‍ അന്‍േറാണിയോ വിവിയാനിയുടെ ‘ഇന്‍ ലിമ്പോ’ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സംവിധായകനുമായി സംവാദവുമുണ്ടാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.