അബൂദബി: മുന്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാര്‍ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച അബൂദബിയിലത്തെും. ‘പ്രവാസി ഭാരതി’ റേഡിയോയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമത്തെുന്നത്. തിരുവനന്തപുരത്തുനിന്ന് ഇത്തിഹാദ് വിമാനത്തില്‍ പുറപ്പെടുന്ന വി.എസ് വെള്ളിയാഴ്ച രാവിലെ 11.30ന് അബൂദബി അന്താഷ്ട്ര വിമാനത്താവളത്തിലിറങ്ങും. അബൂദബി ദൂസിത്താനി ഹോട്ടലിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയിരിക്കുന്നത്്.
അബൂദബി നാഷനല്‍ തിയറ്ററില്‍ വൈകുന്നേരം 6.30ന് നടക്കുന്ന ‘പ്രവാസി ഭാരതി’ റേഡിയോ വാര്‍ഷികാഘോഷ പരിപാടി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വി.ടി. ബല്‍റാം എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, അബൂദബി മീഡിയ ലൈവ് സി.ഇ.ഒ അലി ബുവലി, യു.എ.ഇ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഡയറക്ടര്‍ യാസര്‍ അല്‍ ഗര്‍ഗാവി തുടങ്ങിയവരും പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങും.
അപൂര്‍വമായി മാത്രം ഗള്‍ഫിലത്തെുന്ന നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. 17 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇദ്ദേഹം ഇപ്പോള്‍ യു.എ.ഇയിലത്തെുന്നത്. 1999ല്‍ വി.എസ് അബൂദബിയിലും മസ്കത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ബഹ്റൈനിലും എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുമ്പോള്‍ തന്നെയാണ് വി എസിന്‍െറ ഗള്‍ഫ് സന്ദര്‍ശനം എന്ന പ്രത്യേകതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.