അബൂദബി: അബൂദബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിെൻറ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും ആരംഭിച്ചു. ഏപ്രിൽ 28 വരെ നടക്കുന്ന പരിപാടികൾ അങ്കമാലി ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് നടക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച കൊടിയേറ്റ് ഇടവക വികാരി ഫാ. എം.സി. മത്തായി മാറഞ്ചേരിൽ നിർവഹിച്ചു. ഏപ്രിൽ 25, 26 തീയതികളിൽ കൺെവൻഷനും 27ന് വൈകുന്നേരം സന്ധ്യാ നമസ്കാരവും തുടർന്ന് ഭക്തിനിർഭരമായ റാസയും നടക്കും. പെരുന്നാൾ ദിനമായ 28ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നേർച്ച വിളമ്പും ഉണ്ടാകും. സെൻറ് ജോർജ് ഹോം നാലാം ഘട്ടത്തിെൻറ ഉൽഘാടനവും പള്ളിയുടെ പേരിൽ ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷെൻറ ഉദ്ഘാടനവും അന്ന് നടക്കും.
ഫാ. എം.സി. മത്തായി മാറാഞ്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക ഭരണസമിതിയാണ് പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.