റാസല്‍ഖൈമ: കേരളത്തിെൻറ പ്രശ്ന പരിഹാരങ്ങള്‍ക്ക് സഹായകമായത് പ്രവാസികളുടെ അധ്വാനവും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ ഹൈദരലി ശിഹാബ് തങ്ങള്‍. റാസല്‍ഖൈമ കള്‍ച്ചറല്‍ സെൻററില്‍ റാക് കെ.എം.സി.സിയുടെ 40ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സിയുടെ കുടിവെള്ള വിതരണ പദ്ധതിയും ബൈത്തുറഹ്മയുമെല്ലാം ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ്. രാജ്യം അസ്വസ്ഥമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതര ഇന്ത്യക്ക് കരുത്തേകും. ഫാഷിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കാന്‍ ജനാധിപത്യ ചേരി ഐക്യപ്പെടണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
റാക് റൂളേഴ്സ് കോര്‍ട്ട് മേധാവി ശൈഖ് അബ്ദുല്ല ബിന്‍ ഹുമൈദ് ആല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി മുഖ്യ പ്രഭാഷണം നടത്തി. റാക് കെ.എം.സി.സി പ്രസിഡൻറ് അഷ്റഫ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മഞ്ഞളാംകുഴി അലി എം.എല്‍.എ, ഡോ. ആസാദ് മൂപ്പന്‍, കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം എളേറ്റില്‍, പി.കെ.എ. കരീം, സൂപ്പി പാതിരപ്പറ്റ, ഹസൈനാര്‍ ഹാജി, പി.കെ. അന്‍വര്‍ നഹ, അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍, സി.വി. അബ്ദുറഹ്മാന്‍, കെ.എ. ഖാലിദ്, ടി.പി.എ. സലാം, അക്ബര്‍ രാമപുരം, നാസര്‍ ഹാജി പടന്ന, മര്‍ഹബ താജുദ്ദീന്‍, ബസ്മ നാസര്‍ ഹാജി, ആബിദലി, മുഹമ്മദ് അറഫാത്ത്, നാസര്‍ പൊന്മുണ്ടം, റുവൈസ് ഹമീദ് ഹാജി, വെട്ടം അബ്ദുല്‍കരീം, അസീസ് കൂടല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നെല്ലറ ശംസുദ്ദീന്‍, എ.എ.കെ. മുസ്തഫ, അല്‍ത്താഫ് അലി, എം.എച്ച്. മുഹമ്മദ്, റഫീഖ് മിനല്‍ അറബ്, ബാബു തിരുന്നാവായ, ഡോ. അബ്ദുല്‍ ലത്തീഫ്, ബഷീര്‍ മലബാര്‍ ഗോള്‍ഡ്, ഇസ്മായില്‍ കൂട്ടായി, ആസാദ് ഫാത്തിമ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. റജി ജേക്കബ്, എസ്.എ. സലീം (ഇന്ത്യന്‍ അസോ.), നാസര്‍ അല്‍മഹ (കേരള സമാജം), കെ. അസൈനാര്‍ (ഗള്‍ഫ് മാധ്യമം വിചാരവേദി), അഡ്വ. നജ്മുദ്ദീന്‍ (ഐ.ആര്‍.സി), അബ്ദുസ്സലാം അഹമ്മദ് (ഐ.സി.സി) തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ഷരീഫിന്‍െറ നേതൃത്വത്തില്‍ ഇശല്‍ നൈറ്റും നടന്നു. ടി.എം. ബഷീര്‍കുഞ്ഞ് സ്വാഗതവും കെ.പി. അയൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.