ദുബൈ : കരിപ്പൂർ റൺവേ ബലപ്പെടുത്തൽ പൂർത്തിയായിട്ടും വിമാനത്താവളം പൂർവസ്ഥിതിയിൽ കൊണ്ടുവരുന്ന അനിശ്ചിതത്വവുമായി ബന്ധപ്പെട്ട്, ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പി എസ് ശ്രീധരൻ പിള്ളയുമായി കോഴിക്കോട് ജില്ല പ്രവാസി (യു.എ. ഇ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
വിമാനത്താവളം പൂർവ സ്ഥിതിയിലെത്തിക്കാൻ വ്യോമയാന വകുപ്പിലും കേന്ദ്രസർക്കാരിലും സമ്മർദം ചെലുത്തണമെന്ന് പ്രധിനിധി സംഘം അദ്ദേഹത്തോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻ എസ് വെങ്കിട്ട് , രാജൻ കൊളവിപാലം, അഡ്വ.മുഹമ്മദ് സാജിദ്, ജമീൽ ലത്തീഫ്, പദ്മകുമാർ, മുരളി കൃഷ്ണൻ, സി.എച്ച്. അബൂബക്കർ,സി.കെ.ബഷീർ മേപ്പയൂർ, ,നാസർ നന്ദി, സഹൽ പുറക്കാട്, നാസർ ഊരകം, ജെ.ജെ. ബാബു, ജിജു, സുനിൽ പയ്യോളി, സലാം പേരാമ്പ്ര, കെ.എൽ.ഗോപി, കൊച്ചുകൃഷ്ണൻ, ജയൻ പാനൂർ, പീതാംബരൻ, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ , ശറഫുദ്ധീൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.