ദുബൈയിലെ സ്കൂള്‍ കാന്‍റീനുകളില്‍  പരിശോധന; നിയമലംഘനം കണ്ടെത്തി

ദുബൈ: സ്കൂള്‍ കാന്‍റീനുകളില്‍ നഗരസഭ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ദുബൈ നഗരസഭ അറിയിച്ചു. 
315 സ്കൂളുകളില്‍ പരിശോധന നടത്തിയപ്പോള്‍ പലയിടത്തും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയില്‍ പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. പരിശോധന തുടരുമെന്ന് നഗരസഭ ഭക്ഷ്യപരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ അറിയിച്ചു. നിയമലംഘനം കണ്ടത്തെിയ സ്കൂള്‍ കാന്‍റീനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് കമ്പനികള്‍ ഇനി നഗരസഭയുടെ അംഗീകാരം എടുക്കേണ്ടിവരും. 
എങ്കില്‍ മാത്രമേ ഭക്ഷണ വിതരണത്തിന് അനുമതി നല്‍കൂ. ഭക്ഷണം സ്കൂളിലത്തെിക്കുന്നതിലും സൂക്ഷിക്കുന്നതിലും പ്രശ്നങ്ങള്‍ ഇല്ളെന്ന് പരിശോധനയില്‍ വ്യക്തമായി. 
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ അംഗീകാരമുള്ള വാഹനങ്ങളിലാണ് ഭക്ഷണം സ്കൂളുകളില്‍ എത്തിക്കുന്നത്. കാന്‍റീനുകളില്‍ കീടങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. പരിശോധനയില്‍ ‘വെരി ഗുഡ്’ (ബി) സ്കോര്‍ ലഭിച്ച കാന്‍റീനുകള്‍ക്ക് മാത്രമേ തുടര്‍ന്ന് പ്രവര്‍ത്തനത്തിന് അനുമതി നല്‍കൂ. കുടിവെള്ള ടാങ്കുകള്‍ ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. 
സ്വകാര്യ സ്കൂളുകളില്‍ കെ.എച്ച്.ഡി.എയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കുട്ടികളുടെ മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യവിഷബാധ ഒഴിവാക്കാനുമാണ് പരിശോധനകളെന്ന് സുല്‍ത്താന്‍ അലി അല്‍ താഹിര്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.