ഷാര്‍ജയില്‍ തിരുവനന്തപുരം  സ്വദേശി കാറിടിച്ച് മരിച്ചു

ഷാര്‍ജ: റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. ദുബൈ ആര്‍.ടി.എയില്‍ ബസ് ഡ്രൈവറായ ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. 
കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ഉമേഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിനടുത്ത് ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.  ഒന്നിച്ച് താമസിക്കുന്ന ഇരുവരും രാവിലെ ജോലിക്കായി പുറപ്പെട്ടതായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോള്‍ അതിവേഗത്തിലത്തെിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബാബു സുബ്രഹ്മണ്യന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 24 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം കഴിഞ്ഞ 13 വര്‍ഷമായി ആര്‍.ടി.എയില്‍ ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.