റാസല്‍ഖൈമ: സൗഹൃദപ്പെരുമയോടെ ആഘോഷിച്ച് വരുന്ന ഓണത്തെ സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കും വിധം പുനരാഖ്യാനം ചെയ്യപ്പെടുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് പ്രവാസി ഇന്ത്യ റാക് ചാപ്റ്റര്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ‘മാവേലിയും നവ രാഷ്ട്രീയവും’ എന്ന തലക്കെട്ടിലായിരുന്നു സെമിനാര്‍.
ഓണം-ഈദ്-ക്രിസ്മസ് തുടങ്ങിയവയുടെ ചരിത്ര-വിശ്വാസങ്ങള്‍ ഏതായിരുന്നാലും മാനവിക ഐക്യം ഊട്ടിയുറപ്പിക്കും വിധമാണ് കേരളത്തില്‍ കാലങ്ങളായി ഇവ ആഘോഷിച്ച് വരുന്നത്. ഇതിന് വിരുദ്ധമായ വര്‍ത്തമാനങ്ങളാണ് അടുത്തിടെ ചില തല്‍പരകക്ഷികള്‍ ഉയര്‍ത്തുന്നത്. മാവേലിയും വാമനനും ഒരുപോലെ ആഘോഷിക്കപ്പെടണമെന്നും അധിനിവേശ ശക്തികളെയും അധിനിവിഷ്ടരെയും ഒരേപോലെ അംഗീകരിക്കണമെന്നത് അപകടമുയര്‍ത്തുമെന്നുമുള്ള സമ്മിശ്ര പ്രതികരണങ്ങളും സെമിനാറില്‍ ഉയര്‍ന്നു.
റേഡിയോ ഏഷ്യ വാര്‍ത്താ വിഭാഗം മേധാവി ഹിഷാം അബ്ദുസ്സലാം മോഡറേറ്ററായിരുന്നു.
പ്രവാസി ഇന്ത്യ റാക് ചാപ്റ്റര്‍ പ്രസിഡന്‍റ് സുബ്രഹ്മണ്യന്‍, സാംസ്കാരിക-സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോര്‍ജ് സാമുവല്‍, വിമല്‍കുമാര്‍, ശ്രീകുമാര്‍ അമ്പലപ്പുഴ, എ.എം.എം നൂറുദ്ദീന്‍, രഘു മാഷ്, നൗഷാദ് പൊക്കാലത്ത്, രഞ്ജിത്ത്, കെ.എം. അറഫാത്ത്, നാസര്‍ അല്‍ദാന തുടങ്ങിയവര്‍ സംസാരിച്ചു.
മുബാറക് ഗാനവും മണിയും രഘുനന്ദനും കവിതകളും ആലപിച്ചു. പ്രവാസി ഇന്ത്യ ഭാരവാഹികളായ അനീസ് സ്വാഗതവും സിദ്ദീഖ് കടവത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.