അബൂദബി: മുസഫയിലെ നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ (എന്‍.പി.സി.സി) ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ കൈരളി കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ ദേശക്കാര്‍ പങ്കെടുത്തു.
യു.എ.ഇ സ്വദേശികള്‍ക്ക് പുറമെ ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ്, പാകിസ്താന്‍ രാജ്യക്കാരും വിവിധ ഇന്ത്യന്‍ സംസ്ഥാനക്കാരുമരടക്കം ആറായിരത്തിലധികം പേര്‍ ആഘോഷത്തില്‍ പങ്കാളികളായി. മാവേലി എഴുന്നള്ളത്ത്, പുലിക്കളി, ചെണ്ടമേളം, പൂക്കാവടി, തെയ്യക്കോലങ്ങള്‍, കരകാട്ടം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഒപ്പന, ഗാനമേള, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, കോല്‍ക്കളി, എന്നിവയും അരങ്ങേറി. കൈരളി പ്രസിഡന്‍റ് ശാന്തകുമാറിന്‍െറ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി സി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
എന്‍.പി.സി.സി ഹെഡ് ഓഫ് അഡ്മിന്‍ വലീഫ അല്‍ കൂബേസി, കൈരളി ടെലിവിഷന്‍ ഡയറക്ടര്‍ മൂസ മാസ്റ്റര്‍, കെ.ബി. മുരളി, ഗോവിന്ദന്‍ നമ്പൂതിരി, ഡോ. അബ്ദുല്‍ കലാം (സഹാറ ഹോസ്പിറ്റല്‍), മുസ്തഫ മാവിലായ്, സഫറുല്ല പാലപ്പെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ജനറല്‍ സെക്രട്ടറി കോശി ജോര്‍ജ് സ്വാഗതവും രാജന്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. മീഡിയ കോഓഡിനേറ്റര്‍ ഇസ്മായില്‍ കൊല്ലം, അജി, അഷ്റഫ് ചമ്പാട്, അനില്‍, അജിത്ത്, മുഹമ്മദ്കുഞ്ഞി, സിറാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.