ഇന്ത്യന്‍ കലകളുടെ  കാര്‍ണിവലൊരുക്കി വന്ദേമാതരം 

അബൂദബി: വിവിധ ഇന്ത്യന്‍ കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ‘വന്ദേമാതരം’ അബൂദബി നാഷനല്‍ തിയറ്ററില്‍ കണ്ണിനും കാതിനും ഉത്സവമൊരുക്കി.  ഭാരതത്തിന്‍െറ തനത് ശൈലിയിലുള്ള നൃത്തരൂപങ്ങളും നാടോടി കലകളും സമന്വയിപ്പിച്ച പരിപാടി സദസ്യരെ പിടിച്ചിരുത്തി. ഭഗവത് ഗീത, ഖുര്‍ആന്‍, ബൈബിള്‍, സ്വാതന്ത്ര്യസമരം, വഞ്ചിപ്പാട്ട്, കഥകളി, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മാര്‍ഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷഗാനം എന്നിവയെല്ലാം ഓരോ നാടിന്‍െറയും ഈണങ്ങള്‍ക്കൊപ്പം അവതരിപ്പിക്കപ്പെട്ടു. 
കേരളത്തില്‍നിന്നത്തെിയ മുപ്പതോളം പ്രതിഭകള്‍ക്കൊപ്പം യു.എ.ഇയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നൂറ്റന്‍പതോളം കുട്ടികളും വന്ദേമാതരത്തില്‍ ചുവട് വെച്ചു. മുതിര്‍ന്നവരും പരിപാടികള്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ തനത് കലകളെ കുറിച്ച് പ്രവാസലോകത്തെ കുട്ടികള്‍ക്ക് മനസ്സിലാക്കാനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു വന്ദേമാതരം. ആര്‍.സി.കരിപ്പത്തതാണ് വിവിധ ഭാഷകളിലെ ഗാനങ്ങള്‍ ഏകോപിപ്പിച്ചത്. രാജന്‍ കരിവെള്ളൂര്‍ ആശയവും സംഗീത സംവിധാനവും ഓര്‍ക്കസ്ട്രേഷനും നിര്‍വഹിച്ചു. കലാമണ്ഡലം വനജ രാജനായിരുന്നു കൊറിയോഗ്രാഫി. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മലയാളി സമാജം, പ്രണാം യു.എ.ഇ സംഘടനകളാണ് പയ്യന്നൂര്‍ ലയം കലാക്ഷേത്രയുടെ വന്ദേമാതരം അരങ്ങിലത്തെിച്ചത്. 
പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കപില്‍ രാജ് നിര്‍വഹിച്ചു. മലയാളി സമാജം പ്രസിഡന്‍റ് ബി.യേശുശീലന്‍, സെക്രട്ടറി സതീഷ് കുമാര്‍, ഡോ. ഗംഗ, പ്രണാം യു.എ.ഇ പ്രസിഡന്‍റ് പദ്മനാഭന്‍, എം. സലാം, കെ.കെ. മൊയ്തീന്‍ കോയ, വിനോദ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജി.കെ നമ്പ്യാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.