??????????? ??????? ???????? ????.??.? ????????????? ????????????????????

സ്കൂള്‍ ബസ് പദ്ധതി: ആര്‍.ടി.എക്ക് അമേരിക്കന്‍ അവാര്‍ഡ്

ദുബൈ: സുരക്ഷക്ക് പ്രാധാന്യം നല്‍കി സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കിയതിന് ആര്‍.ടി.എക്ക് അമേരിക്കന്‍ ഐഡിയാസ് ഗോള്‍ഡ് അവാര്‍ഡ്. പൊതുഗതാഗത ബസുകളിലെ അപകടം തടയല്‍ സംവിധാനത്തിന് വെങ്കല മെഡലും ആര്‍.ടി.എ സ്വന്തമാക്കി. ബസ് കഴുകുന്ന വെള്ളം പുനരുപയോഗിക്കുന്ന പദ്ധതിക്കും ടാക്സി ആന്‍ഡ് ലിമോ ഡ്രൈവേഴ്സ് ട്രെയിനിങ് സെന്‍റര്‍ പദ്ധതിക്കും പ്രോത്സാഹന സമ്മാനവും ലഭിച്ചിട്ടുണ്ട്. 
ലോകത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി കാമറകളും ജി.പി.എസ് ട്രാക്കിങ് സംവിധാനവും ഒരുക്കിയാണ് സ്കൂള്‍ ബസുകള്‍ ആര്‍.ടി.എ അവതരിപ്പിച്ചത്. കുട്ടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിക്കും. 
കുട്ടികള്‍ അകത്ത് കുടുങ്ങിയിട്ടില്ളെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. മാത്രവുമല്ല ബസ് പൂര്‍ണമായും ആര്‍.ടി.എ കണ്‍ട്രോള്‍ സെന്‍ററിന്‍െറ നിരീക്ഷണത്തിലായിരിക്കും. ബസ് കഴുകുന്ന വെള്ളം പുനരുപയോഗിക്കുന്ന പദ്ധതിയും മികച്ചതാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.