ദുബൈ: ലേബര്‍ക്യാമ്പില്‍ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും എത്തിച്ച് ദുബൈ ന്യൂ മോഡല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഓണം- ഈദ് ആഘോഷം വേറിട്ടതാക്കി. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ഇതില്‍ പങ്കാളികളായി. റാശിദിയയിലെയും സോനാപൂരിലെയും തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വെള്ളിയാഴ്ചയാണ് കുട്ടികള്‍ ആഹാരസാധനങ്ങളുടെ പാക്കറ്റുകളുമായി എത്തിയത്. സൊളെയ്സ് (സാന്ത്വനം) എന്ന് പേരിട്ട പരിപാടിക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുട്ടികള്‍ നേതൃത്വം നല്‍കുന്നത്. ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് ഉതകുന്ന രീതിയിലുള്ള 1000 കിറ്റുകളാണ് കുട്ടികള്‍ വിതരണം ചെയ്തത്. അക്കാദമിക് ഡയറക്ടര്‍ സുരേന്ദ്രന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ അഹമ്മദ് ആസാദ്, അക്കാദമിക് മാനേജര്‍ അബ്ദുല്‍ റഷീദ്, ആന്‍റണി കോശി, അഭിലാഷ സിങ്, മാനേജര്‍ ഫാഹിം ഇജാസ്, സൂപ്പര്‍വൈസര്‍മാര്‍, കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളോടൊപ്പം പങ്കുചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.