ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി

ദുബൈ: പെരുന്നാള്‍ നമസ്കാരത്തിനായി രാജ്യത്തെ ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ ഈദ്ഗാഹുകളിലും പള്ളിയിലുമായി പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ദുബൈ സഅബീല്‍ പള്ളിയില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന് സഅബീല്‍ പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ്മോസ്കില്‍ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ശേഷം അബൂദബി മുശ്രിഫ് പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.
 സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഷാര്‍ജ അല്‍ ബാദിയ മുസല്ലയില്‍ പെരുന്നാള്‍ നമസ്കരിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി അജ്മാന്‍ സിറ്റിയിലെ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് ആല്‍ നുഐമി പള്ളിയില്‍ നമസ്കാരം നിര്‍വഹിക്കും. തുടര്‍ന്ന്  അല്‍ സാഹിര്‍ പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി ഖുസാമിലെ ഗ്രാന്‍ഡ് ഈദ് മുസല്ലയില്‍ പെരുന്നാള്‍ നമസ്കരിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല ഉമ്മുല്‍ഖുവൈന്‍ ശൈഖ് സായിദ് പള്ളിയില്‍ നമസ്കാരം നിര്‍വഹിക്കും.  സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഫുജൈറയിലെ ശൈഖ് സായിദ് പള്ളിയില്‍ നമസ്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് അല്‍ റിമൈല പാലസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.

നമസ്കാര സമയം

  • അബൂദബി- 6:19 
  • ദുബൈ- 6:25
  • ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍- 6:23
  •  ഫുജൈറ- 6:20  
  • റാസല്‍ഖൈമ- 6:21

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.