???? ???? ????? ?????? ???? ????????

 അവയവ വില്‍പന നിരോധിച്ചു;   നിയമലംഘകര്‍ക്ക് കഠിന ശിക്ഷ

അബൂദബി: വില്‍പന നിരോധമുള്‍പ്പെടെ മനഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഉത്തരവ്  യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 5/2016 നമ്പറിലുള്ള ഫെഡറല്‍ ഉത്തരവില്‍ മനുഷ്യാവയവങ്ങള്‍, അവയവഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, നിയമലംഘനത്തിനുള്ള ശിക്ഷകള്‍ തുടങ്ങിയവ പ്രതിപാദിക്കുന്നുണ്ട്. ഫെഡറല്‍ ഒൗദ്യോഗിക ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രീ സോണുകള്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ അവയവ-കോശ മാറ്റ ശസ്ത്രക്രിയകള്‍ക്കും ഉത്തരവ് ബാധകമാണ്. അതേസമയം, മൂലകോശങ്ങള്‍, രക്തകോശങ്ങള്‍, മജ്ജ എന്നിവയുടെ മാറ്റങ്ങളെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയമനിര്‍ദേശങ്ങള്‍
മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഉത്തരവ് പ്രകാരമുള്ള നിയമങ്ങള്‍ അനുസരിക്കാത്ത അവയവ-കോശമാറ്റ ശസ്ത്രക്രിയകളും നിരോധിച്ചു.അനുവദനീയമല്ലാത്ത അവയവ-കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍, പരസ്യങ്ങള്‍, ഇടനില പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും നിരോധമേര്‍പ്പെടുത്തി. പണത്തിനുള്ള സംഭാവന എന്ന നിലക്കും അവയവങ്ങള്‍ നല്‍കാന്‍ പാടില്ല.
അവയവങ്ങള്‍, അവയഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രത്തില്‍വെച്ചായിരിക്കണം. അംഗീകൃത വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യാവൂ. ആരോഗ്യ അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നവയാകണം ആരോഗ്യ കേന്ദ്രങ്ങള്‍.

നിയമലംഘകര്‍ക്കുള്ള ശിക്ഷ
അവയവങ്ങള്‍, അവയവ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ കച്ചവടത്തിന് ഇടനിലക്കാരനാവുകയോ ചെയ്താല്‍ 30,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയടക്കേണ്ട വരും. അവയവ-അവയവഭാഗ-കോശ കച്ചവടത്തില്‍ ഏര്‍പ്പെടുകയോ കച്ചവട ദല്ലാളായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം വരെ ദിര്‍ഹം പിഴയും വിധിക്കും. അവയവകച്ചവടം വഴി നേടിയ പണം കണ്ടുകെട്ടുകയും ചെയ്യും.
വഞ്ചനാപരമായോ നിര്‍ബന്ധപൂര്‍വമോ അവയവങ്ങള്‍, അവയവഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ ആരില്‍നിന്നെങ്കിലും നീക്കം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷം തടവും പത്ത് ലക്ഷം മുതല്‍ കോടി വരെ ദിര്‍ഹം പിഴയും വിധിക്കും. അവയവം നീക്കം ചെയ്യപ്പെടുന്ന വ്യക്തി മരിക്കുകയോ ഭാഗികമായോ പൂര്‍ണമായോ അംഗപരിമിതനാവുകയോ ചെയ്താല്‍ ജീവപര്യന്തം തടവും 20 കോടി ദിര്‍ഹം പിഴയുമായിരിക്കും ശിക്ഷ. 
പണത്തിന് പകരമാണ് അവയവ-അവയവഭാഗ-കോശമാറ്റം എന്നറിഞ്ഞുകൊണ്ട് ശസ്ത്രക്രിയ നിര്‍വഹിക്കുന്ന ഡോക്ടര്‍ക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ പിഴയും ലഭിക്കും.
 ലൈസന്‍സില്ലാത്ത ആരോഗ്യകേന്ദ്രത്തില്‍ ഇത്തരം ശസ്ത്രക്രിയ ചെയ്താല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവ്, 500 ദിര്‍ഹം പിഴ എന്നിവയോ പത്ത് ലക്ഷം വരെ പിഴയോ  രണ്ടും കൂടിയോ ലഭിക്കും. 

നിയമത്തിന്‍െറ ലക്ഷ്യം
അവയവമാറ്റവും അവയോടനുബന്ധിച്ച ശസ്ത്രക്രിയകളും നിയന്ത്രിക്കാനുദ്ദേശിച്ചുള്ളതാണ് ഉത്തരവ്. മനുഷ്യാവയവങ്ങള്‍, അവയവ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവയുടെ കടത്ത് തടയുക, അവ സ്വീകരിക്കുന്നവരുടെയും നല്‍കുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിന്‍െറ പ്രധാന ലക്ഷ്യങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.