അബൂദബി: മയക്കുമരുന്നിന്‍െറ ദൂഷ്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാനും അവരെ ബോധവത്കരിക്കാനുമായി അബൂദബി പൊലീസിന്‍െറ ബസ് സ്കൂളുകളില്‍നിന്ന് സ്കൂളുകളിലേക്ക് സഞ്ചരിക്കുന്നു. മനുഷ്യശരീരത്തില്‍ മയക്കുമരുന്നുണ്ടാക്കുന്ന ദോഷങ്ങള്‍ ചിത്രീകരിക്കുന്ന വിധത്തിലാണ് ബസിന്‍െറ ഉള്‍വശം സജ്ജീകരിച്ചിരിക്കുന്നുത്. പുതിയ അക്കാദമിക വര്‍ഷം തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസ് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. സ്കൂള്‍ മാനേജ്മെന്‍റുകളുടെ സഹകരണത്തോടെ ഈ ബോധവത്കരണ പരിപാടി ഈ അക്കാദമിക വര്‍ഷം മുഴുവനും തുടരും. പ്രഭാഷണങ്ങള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്ന് അബൂദബി പൊലീസിന്‍െറ മയക്കുമരുന്ന് വിരുദ്ധ മേധാവി ലെഫ്റ്റനന്‍റ് കേണല്‍ താഹിര്‍ ആല്‍ ദാഹിരി പറഞ്ഞു. സമുഹത്തിലെ എല്ലാ വിഭാഗങ്ങളോടും, പ്രത്യേകിച്ച് യുവാക്കളോട് സംവദിക്കുന്ന തരത്തിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.