ദുബൈ: താന്‍ ഉള്‍പ്പെടെ 300ഓളം പേര്‍ക്ക് രണ്ടാം ജന്മം സമ്മാനിച്ച ജാസിം ഉള്‍പ്പെടെയുള്ള സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയോതുന്നതായി വിമാനത്തിലെ യാത്രക്കാരുടെ പ്രതിനിധിയായി ചടങ്ങിനത്തെിയ ഡോ. ഷാജി പറഞ്ഞു. 23 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ നിരവധി ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളയാളാണ് താന്‍. വിവിധ എയര്‍ലൈനുകളില്‍ യാത്രയും ചെയ്തു. എന്നാല്‍, ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനി എമിറേറ്റ്സും വിമാനത്താവളം ദുബൈയുമാണ്. ഇവര്‍ നല്‍കുന്ന ശ്രദ്ധ വളരെ വലുതാണ്. ഇതിന്‍െറ മികവിലാണ് താനുള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി. റാക് സാംസ്കാരിക വിജ്ഞാന വികസന മന്ത്രാലയം ഡയറക്ടര്‍ മദാം മൂസ അല്‍ മെസഫ്രി, ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഹ് അല്‍ അലിയൂന്‍, എയര്‍പോര്‍ട്ട് സിവില്‍ ഡിഫന്‍സ് ലൈന്‍ മാനേജര്‍ അഹമ്മദ് ബലൂഷി, ഇടത് സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.എല്‍ ഗോപി തുടങ്ങിയവരാണ് വേദി അലങ്കരിച്ചത്.
റാക് ഐഡിയല്‍, ന്യൂ ഇന്ത്യന്‍, സ്കോളേഴ്സ്, ഇന്ത്യന്‍, ഇന്ത്യന്‍ പബ്ളിക്, ആല്‍ഫ തുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും വിവിധ സര്‍ക്കാര്‍-സര്‍ക്കേതര സ്ഥാപനങ്ങളിലെയും മേധാവികളും പ്രതിനിധികളും വിവിധ സംഘടനാ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ് സ്വാഗതമാശംസിച്ചു. യു.എ.ഇ ഭരണാധികാരികള്‍, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ഇത്തരമൊരു ചടങ്ങിന് ഇന്ത്യന്‍ സമൂഹത്തിനായി സൗജന്യമായി വേദി അനുവദിച്ച യു.എ.ഇ സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ മുബാറക് തുടങ്ങിയവര്‍ക്കും സങ്കടകരമായ അവസ്ഥയിലും ‘മാധ്യമം-മീഡിയ വണ്‍’ ടീമിന്‍െറ ക്ഷണം സ്വീകരിച്ച് ചടങ്ങിനെ ചൈതന്യവത്താക്കിയ ജാസിമിന്‍െറ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കും ജാസിമിന് മരണാനന്തര ബഹുമതി സമര്‍പ്പണത്തിന് സാക്ഷിയാകാനത്തെിയ ഇന്ത്യന്‍ സമൂഹത്തിനും യു.എ.ഇ ജനതക്കും ഗള്‍ഫ് മാധ്യമം വിചാരവേദി റാക് ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് എസ്. പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.
അവതാരകരായ ക്രിസ് അയ്യരും മുഹമ്മദ് ഗൊബാഷിയുമാണ് ചടങ്ങ് നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.