കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സംഗമം

ഷാര്‍ജ: ഭീകരതയും മതസ്പര്‍ധയും കൂടുന്ന  ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍െറയും സാക്ഷികളും വക്താക്കളുമായി തീരണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗള്‍ഫ് സോണിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ യൂണിറ്റുകളുടെ സഹകണത്തോടെ സംഘടിപ്പിച്ച എക്യുമിണിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പൊലിത്ത, ഷാര്‍ജ ജാക്കോബൈറ്റ് ചര്‍ച്ചില്‍  നടന്ന സമ്മേളനം കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കേന്ദ്ര അധ്യക്ഷനായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മെത്രാപ്പൊലിത്തയെ അഭിനന്ദിച്ചു. 
ഷാര്‍ജ യൂനിറ്റ് പ്രസിഡന്‍റ് ഫാ. പി. ജോണ്‍ ഫിലിപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി ഗള്‍ഫ് സോണ്‍ പ്രഥമ പ്രസിഡന്‍റ് ഫാ. ബിജു പി. തോമസ്  ഫാ. റോബിന്‍ തോമസ്, ഫാ. ദാസ് ജോര്‍ജ്, ഫാ. ജോണ്‍ ജേക്കബ്, ഫാ. പ്രവീണ്‍ ചാക്കോ, ഫാ. ഒ.എസ്. റോയ്, സോണല്‍ സെക്രട്ടറി ജോബി ജോഷ്യ, കുഞ്ഞുമോന്‍ പാറക്കല്‍, സോളമന്‍ ഡേവിഡ്, ലിനോജ് ചാക്കോ, ബിജു ഫിലിപ്പ്, ജോബിന്‍ ജേക്കബ്, മോനി എം. ചാക്കോ, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.