അബൂദബി: യു.എ.ഇയില്‍ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ നവ്ദീപ് സിങ് സൂരി പ്രശസ്ത പഞ്ചാബി നോവലിസ്റ്റും കവിയും നാടകകൃത്തും ഗാനരചയിതാവുമായ നാനാക് സിങ്ങിന്‍െറ ചെറുമകനാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിച്ചതിനാല്‍ ബ്രിട്ടീഷുകാരാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് നാനാക് സിങ്.
ഇപ്പോള്‍ പാകിസ്താനില്‍ സ്ഥിതി ചെയ്യുന്ന ഝലമില്‍ ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലായിരുന്നു നാനാക് സിങ്ങിന്‍െറ ജനനം. ഹാന്‍സ് രാജ് എന്ന ആദ്യ കാലത്തെ പേര് പിന്നീട് സിഖ് മതം സ്വീകരിച്ചതോടെയാണ് നാനാക് സിങ് എന്ന് മാറ്റിയത്. ദാരിദ്ര്യം കാരണം ഒൗപചാരിക വിദ്യാഭ്യാസം നേടാന്‍ സാധിച്ചില്ളെങ്കിലും ചെറിയ പ്രായത്തില്‍ തന്നെ നാനാക് സിങ് സാഹിത്യ രചന ആരംഭിച്ചു. ഗുരുദ്വാര നവീകരണ മുന്നേറ്റത്തിന് സുഖുകാരെ പ്രോത്സാഹിപ്പിക്കുന്ന ഭക്തിഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു സാഹിത്യത്തിലേക്കുള്ള കടന്നുവരവ്.
1919 ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ 379 നിരപരാധികളെ വെടിവെച്ച് വീഴ്ത്തുമ്പോള്‍ സമാധാനപരമായി നടന്ന ആ റാലിയില്‍ നാനാക് സിങ്ങും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ രണ്ട് സുഹൃത്തുക്കള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
അകാലി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും നാനാക് സിങ് സജീവമായി. അകാലി പേപ്പറുകള്‍ അദ്ദേഹം എഡിറ്റ് ചെയ്തതാണ് അറസ്റ്റിലേക്കും ബോര്‍സ്റ്റല്‍ ജയിലിലെ തടവിലേക്കും നയിച്ചത്.
നാനാക് 1942ല്‍ രചിച്ച പവിത്ര പാപി എന്ന നോവലാണ് ഏറ്റവും പ്രശസ്തം. ഹിന്ദിയിലേക്കും ഇംഗ്ളീഷിലേക്കും മറ്റു നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും ഇത് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. നോവലുകളും നാടകങ്ങളും ചെറുകഥകളുമായി 65ലധികം രചനകള്‍ ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
നാനാക് സിങ് പഞ്ചാബിയില്‍ രചിച്ച മൂന്ന് നോവലുകള്‍ നവ്ദീപ് സിങ് സൂരി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദ വാച്ച്മേക്കര്‍’, എ ലൈഫ് ഇന്‍കംപ്ളീറ്റ്’ സെയ്ന്‍റ്ലി സിന്നര്‍ എന്നിവയാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.