?????? ?????? ????? ???????????? ????????????????????

മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അബൂദബി: അബൂദബി മലയാളി സമാജം ഓണാഘോഷവും കലാകായിക മത്സരവും സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നായി 28ഓളം ടീമുകള്‍ അത്തപ്പൂക്കള മത്സരത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കായി വടംവലി മത്സരവും പുരുഷന്മാര്‍ക്കായി തലയിണയടി മത്സരവും നടന്നു.
അത്തപ്പൂക്കള മത്സരത്തില്‍ സന്ധ്യ ഷാജു, സന്ധ്യ സുഭാഷ്, ഇന്ദുലേഖ രാധാകൃഷ്ണന്‍  എന്നിവരുടെ ടീമുകള്‍ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ മത്സരത്തില്‍ ഹൃദ്യ സുഭാഷ്,, ഹിബ താജുദ്ദീന്‍, ചിത്ര രാജേഷ് എന്നിവരുടെ ടീമുകള്‍ക്കാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വടംവലി മത്സരം സ്ത്രീകളുടെ വിഭാഗത്തില്‍ അര്‍ച്ചനയും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാരിസ് നാലകത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫിദ അന്‍സാറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമ്മാനവിതരണംസമാജം പ്രസിഡന്‍റ് യേശുശീലന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ഖാദര്‍ തിരുവത്ര, വൈസ് പ്രസിഡന്‍റ് പി.ടി. റഫീഖ്, ജോയന്‍റ് സെക്രട്ടറി മഹബൂബ് അലി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ചീഫ് കോഓഡിനേറ്റര്‍ എ.എം. അന്‍സാര്‍ നന്ദിയും പറഞ്ഞു. അത്തപ്പൂക്കള മത്സരങ്ങള്‍ക്കും, കലാകായിക മത്സരങ്ങള്‍ക്കും സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, ജോയന്‍റ് കണ്‍വീനര്‍മാരായ അപര്‍ണ സന്തോഷ്, നൗഷിദ ഫസല്‍, യമുന ജയലാല്‍, കമ്മറ്റിയംഗങ്ങളായ പി.ടി. റിയാസുദ്ദീന്‍, അബൂബക്കര്‍ മേലേതില്‍, രത്നകുമാര്‍, സിര്‍ജന്‍ എന്നിവരും സി.പി. സന്തോഷും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.