??????? ????????????? ??.??. ????????????? ???? ????????? ????????????? ?????? ??????????? ??. ?????????? ???????????????

വര്‍ഗീയതയും വംശീയതയും സൃഷ്ടിക്കുന്നത്   മുതലാളിത്ത പ്രത്യയശാസ്ത്രം -കെ.പി. രാമനുണ്ണി  

അബൂദബി: വര്‍ഗീയതയും വംശീയതയും ലോകത്ത് വര്‍ധിച്ചുവരികയാണെന്നും  ഇത് സൃഷ്ടിക്കുന്നത്  മുതലാളിത്ത  പ്രത്യയശാസ്ത്രത്തിന്‍െറ ഭാഗമായിട്ടാണെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. 
അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കെ.പി. രാമനുണ്ണിയുടെ  നോവലായ ‘ദൈവത്തിന്‍െറ പുസ്തക’ത്തിന്‍െറ ആസ്വാദനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വംശീയതയും  വളരുന്നതിന്‍െറ പിറകിലുള്ള സാമ്പത്തിക  തത്വശാസ്ത്രങ്ങള്‍ കൂടി മനസ്സിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രക്രിയകള്‍ക്ക്  പുരോഗമന ശക്തികള്‍ പ്രവര്‍ത്തിക്കണം. മതത്തിന്‍െറയും  സംസ്കാരത്തിന്‍െറയും വിമോചനപരമായ മൂല്യങ്ങളെ കൂടി ഉയര്‍ത്തിപ്പിടിച്ച് മാത്രമേ അതിനെ ദുരുപയോഗം  ചെയ്യുന്നവര്‍ക്കെതിരെ  പട നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും  രാമനുണ്ണി അഭിപ്രായപ്പെട്ടു. 
അബൂദബി  ശക്തി അവാര്‍ഡ് കമ്മിറ്റി കണ്‍വീനറും കൈരളി ടി.വി ഡയറക്ടറുമായ മൂസ മാസ്റ്റര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ററിന്‍െറ ഉപഹാരം  പ്രസിഡന്‍റ് പി. പത്മനാഭന്‍  രാമനുണ്ണിക്ക് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി  മനോജ് കൃഷ്ണന്‍  സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.