ദുബൈ: ജൈവകൃഷി രംഗത്തുള്ള കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സാധിക്കണമെന്ന് പ്രമുഖ ചലച്ചിത്ര നടനും പൊക്കാളി കൃഷിയുടെ പ്രചാരകനുമായ സലിംകുമാര്‍ പറഞ്ഞു. യഥാര്‍ഥ ജൈവകര്‍ഷകരെ കണ്ടത്തെി ആദരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ വയലും വീടും ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷികോത്സവത്തില്‍ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല കൃഷിക്കാരന് മാത്രമേ നല്ല കലാകാരനാകാന്‍ സാധിക്കൂ. കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ പോലും ലഭിക്കില്ല. പൊക്കാളി കൃഷി പ്രചരിപ്പിക്കുന്നതിന് കൃത്യമായ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു. സലിം കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലുടനീളം പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്ന സ്വാമി സംവിധാനന്ദ്, ജൈവ കൃഷിയെക്കുറിച്ച് ക്ളാസെടുക്കുന്ന ഗോപു കൊടുങ്ങല്ലൂര്‍, വിനോദ് നമ്പ്യാര്‍, ബഷീര്‍ തിക്കോടി എന്നിവര്‍ പ്രഭാഷണം നടത്തി. സൗജന്യ വിത്ത് വിതരണം, ജൈവ വള- ജൈവ കീടനാശിനി വിതരണം, പച്ചക്കറി വിതരണം എന്നിവയും ഉണ്ടായിരുന്നു. മികച്ച കര്‍ഷകനെ കണ്ടത്തെുന്നതിന് ഫേസ്ബുക്കിലൂടെ നടത്തിയ മത്സരത്തിലെ വിജയിയായി സനീഷ സന്ദീപിനെ പ്രഖ്യാപിച്ചു. ദുബൈ അല്‍ഖൂസ് ആംലെഡ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.