ദുബൈ: എട്ടുദിവസം നീളുന്ന 26ാമത് ജൈറ്റക്സ് ഷോപ്പറിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. വില പേശി വാങ്ങാനുള്ള അവസരമൊരുക്കിയാണ് ഇലക്ട്രോണിക്സ് കമ്പനികള്‍ ഉല്‍പന്നങ്ങള്‍ അണിനിരത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, സ്മാര്‍ട്ട് ടി.വി, കാമറകള്‍ തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഇവിടെ നിന്ന് സ്വന്തമാക്കാം. ദുബൈ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി അഹ്മദ് അല്‍ ഖംസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
വീട്ടിലേക്കാവശ്യമായ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്നതാണ് ജൈറ്റക്സ് ഷോപ്പറിന്‍െറ പ്രത്യേകത. സന്ദര്‍ശകര്‍ക്കാി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഓപ്പോ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും. ഗ്രാന്‍റ് പ്രൈസായി മിറ്റ്സുബിഷി മോണ്ടെറോ സ്പോര്‍ട് വാഹനവും കിട്ടും. 3000 ദിര്‍ഹത്തിന് മുകളില്‍ ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങുന്നവരിലെ ഭാഗ്യശാലികള്‍ക്ക് സീപ്ളെയിനില്‍ യാത്ര ചെയ്യാന്‍ അവസരവും 15,000 ദിര്‍ഹമിന്‍െറ അവധിക്കാല പാക്കേജും ലഭിക്കും. സ്ക്രാച്ച് ആന്‍ഡ് വിന്‍ വിജയികള്‍ക്ക് 80 നിക്കോണ്‍ ഡി 3300 കാമറകളാണ് സമ്മാനം.
സോണി, എച്ച്.ടി.സി തുടങ്ങിയ കമ്പനികളുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ മേളയില്‍ പുറത്തിറക്കും. എച്ച്.പി, ഡെല്‍, അസൂസ്, ഏസര്‍ എന്നീ കമ്പനികളുടെ പുതിയ മോഡല്‍ ലാപ്ടോപ്പുകളും പുറത്തിറക്കും. ഐഫോണ്‍ 7 അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളും മേളയില്‍ ലഭ്യമാണ്.
രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരുടെയെല്ലാം സ്റ്റാളുകള്‍ മേളയിലുണ്ട്. സാധാരണ ദിവസങ്ങളില്‍ 30 ദിര്‍ഹവും വാരാന്ത്യ അവധിദിനങ്ങളില്‍ 35 ദിര്‍ഹവുമാണ് പ്രവേശ ഫീസ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.